Times Kerala

കാര്‍ അപകടത്തില്‍ നടി ഷര്‍മീല മാന്ദ്രെക്കും സുഹൃത്തിനും പരിക്ക്; ലോക്ഡൗണ്‍ ലംഘിച്ചതിന് കേസെടുത്ത് പോലീസും

 
കാര്‍ അപകടത്തില്‍ നടി ഷര്‍മീല മാന്ദ്രെക്കും സുഹൃത്തിനും പരിക്ക്; ലോക്ഡൗണ്‍ ലംഘിച്ചതിന് കേസെടുത്ത് പോലീസും

ബംഗ്ലൂരു: കാര്‍ അപകടത്തില്‍ നടി ഷര്‍മീല മാന്ദ്രെക്കും സുഹൃത്ത് ലോകേഷ് വസന്തിനും ഗുരുതര പരിക്ക്. വസന്ത്‌നഗറില്‍ വച്ചാണ് അപകടമുണ്ടായത് . റെയില്‍വേ പാലത്തിനടിയിലെ പില്ലറില്‍ ഇടിച്ച കാർ മറിയുകയായിരുന്നു. ഇരുവരെയും സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അതേസമയം ലോക്ഡൗണ്‍ ലംഘിച്ചതിന് ഷര്‍മീലക്കും ലോകേഷിനുമെതിരെ കേസെടുക്കുമെന്ന് പൊലീസ് വ്യക്തമാക്കി. ഇവരുടെ കാറില്‍ കെഎസ്പി ക്ലിയര്‍ പാസ് ഒട്ടിച്ചിരുന്നതായും എന്നാല്‍ ഇവര്‍ പാസ് നേടിയതിന്റെ ഉദ്ദേശം പരിശോധിക്കുകയാണെന്നും പൊലീസ് പറഞ്ഞു.

ലോക്ക്ഡൗണ്‍ ഓര്‍ഡറുകള്‍ ലംഘിച്ച് സന്തോഷയാത്രയ്ക്ക് ഇറങ്ങിയതായി കണ്ടെത്തിയാല്‍, അവര്‍ക്കെതിരെ എന്‍ഡിഎംഎ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യുമെന്നും പോലീസ് വ്യക്തമാക്കി.

Related Topics

Share this story