Times Kerala

മുന്‍ ഡിജിപി ജോസഫ് തോമസ് അന്തരിച്ചു

 

കൊച്ചി: മുന്‍ ഡിജിപി ജോസഫ് തോമസ് (76) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സൈനിക സേവനത്തിന് ശേഷം പോലീസിൽ എത്തിയ ജോസഫ് തോമസ്, 2001ലാണ് വിരമിച്ചത്. വിജിലൻസ് ഡയറക്ടറായും, പോലീസ് ആസ്ഥാനത്ത് ഐജിയായും പ്രവർത്തിച്ചിരുന്നു.

വിശാല കൊച്ചി‍വികസന അതോറിറ്റിയുടെ ചെയർമാനായി ജോസഫ് തോമസ് പ്രവർത്തിച്ച കാലത്താണ് കൊച്ചി രാജ്യാന്തര സ്റ്റേഡിയം പണിതീർത്തത്.

Related Topics

Share this story