Times Kerala

കാസർഗോട്ട് ചികിത്സ കിട്ടാതെ വീണ്ടും മരണം

 
കാസർഗോട്ട് ചികിത്സ കിട്ടാതെ വീണ്ടും മരണം

കാസർഗോഡ്: ജില്ലയിൽ ചികിത്സ കിട്ടാതെ വീണ്ടും മരണം. മഞ്ചേശ്വരം ഹൊസങ്കടി സ്വദേശിയായ രുദ്രപ്പ (61) ആണ് മരിച്ചത്. ഇതോടെ കർണാടക തുടര്ന്ന് ദുർവാശിയിൽ ജില്ലയിൽ ചികിത്സ കിട്ടാതെ മരിച്ചവരുടെ എണ്ണം എട്ടായി. ഹൃദ്രോഗിയായിരുന്ന രുദ്രപ്പയെ ഇന്നലെ രാത്രിയോടെ ആരോഗ്യ നില വഷളായതിനെ തുടർന്ന് ഉപ്പളയിലെ ആശുപത്രിയിലെത്തിച്ചു. എത്രയും വേഗം മംഗലാപുരത്തോ, കാസർഗോഡോ എത്തിക്കാനായിരുന്നു നിർദേശം. മംഗലാപുരത്തേയ്ക്ക് പോകാൻ എളുപ്പമായിരുന്നുവെങ്കിലും അതിന് സാധിക്കാത്തതുകൊണ്ട് കാസർഗോട്ടെ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോകുകയായിരുന്നു. ആശുപത്രിയിൽ എത്തുന്നതിന് മുൻപ് മരണം സംഭവിച്ചു.

Related Topics

Share this story