Times Kerala

കോവിഡ് 19: വ്യാ​ജ​വാ​ര്‍​ത്ത പ്ര​ച​രി​പ്പി​ച്ചു; ത്രി​പു​ര മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രെ കേ​സ്

 
കോവിഡ് 19: വ്യാ​ജ​വാ​ര്‍​ത്ത പ്ര​ച​രി​പ്പി​ച്ചു; ത്രി​പു​ര മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രെ കേ​സ്

ഗോഹട്ടി: കോവിഡ് 19മായി ബന്ധപ്പെട്ട വ്യാജ വാർത്ത പ്രചരിപ്പിച്ചതിന് ത്രി​പു​ര മു​ഖ്യ​മ​ന്ത്രി ബി​പ്ല​ബ് കു​മാ​റി​നെ​തി​രെ കേ​സ്. കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ വ്യാ​ജ​വാ​ര്‍​ത്ത പ്ര​ച​രി​പ്പി​ക്കു​വാ​ന്‍ ശ്ര​മി​ച്ചെ​ന്ന് ആ​രോ​പി​ച്ച് കോ​ണ്‍​ഗ്ര​സ് നേ​താ​വും ത്രി​പു​ര മു​ന്‍ എം​എ​ല്‍​എ​യു​മാ​യ സി.​എ​ച്ച്. ഗോ​പാ​ല്‍ റോ​യി ന​ല്‍​കി​യ പ​രാ​തി​യി​ലാ​ണ് മുഖ്യമന്ത്രിക്കെതിരെ പോലീസ് കേ​സെ​ടു​ത്ത​ത്.

മ​ണി​പ്പൂ​രി​ല്‍ 19തും കാ​രിം​ഗ​ഞ്ചി​ല്‍ 16റും കോ​വി​ഡ് കേ​സു​ക​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്തു​വെ​ന്ന് ബി​പ്ല​ബ് കു​മാ​ർ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞ​തി​നെതി​രെ​യാ​ണ് പരാതി.
2020 ഏ​പ്രി​ല്‍ ര​ണ്ടി​ന് കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന്‍റെ​യും സം​സ്ഥാ​ന സ​ര്‍​ക്കാ​രിന്‍റെ​യും വി​വ​ര​ങ്ങ​ള​നു​സ​രി​ച്ച് കാ​രിം​ഗ​ഞ്ചി​ല്‍ ഒ​രു കേ​സും മ​ണി​പൂ​രി​ല്‍ ര​ണ്ടു കേ​സു​ക​ളു​മാ​ണ് റി​പ്പോ​ര്‍​ട്ടു ചെ​യ്ത​തെന്ന് എ​ഫ്‌​ഐ​ആ​റി​ല്‍ പ​റ​യു​ന്നു.

Related Topics

Share this story