Times Kerala

ബ്ലാ​സ്​​റ്റേ​ഴ്​​സിന് ജയം അനിവാര്യം; കൊ​ൽ​ക്ക​ത്തക്കെതിരെ പോരാട്ടം ഇന്ന്

 

കൊ​ൽ​ക്ക​ത്ത: ഇ​ന്ത്യ​ൻ സൂ​പ്പ​ർ ലീ​ഗ്​ നാ​ലാം സീ​സ​ണി​ലെ ​േപ്ല ​ഒാ​ഫ്​ നി​ർ​ണ​യം അ​വ​സാ​ന ഘ​ട്ട​ത്തി​ലേ​ക്ക്​ നീ​ങ്ങ​വെ കേ​ര​ള ബ്ലാ​സ്​​റ്റേ​ഴ്​​സ് ഇന്ന്‍ കൊല്‍ക്കത്തയെ നേരിടുമ്പോള്‍ ജയം അനിവാര്യം. ശേ​ഷി​ക്കു​ന്ന എ​ല്ലാ ക​ളി​യും ജ​യി​ക്കു​ക​യെന്നതാണ് മ​ഞ്ഞ​പ്പ​ട​യു​ടെ കിരീട സ്വപനങ്ങള്‍ക്കുള്ള ഏക മാര്‍ഗ്ഗം.

പ​രി​ക്കും സ​സ്​​പെ​ൻ​ഷ​നും അ​ല​ട്ടു​ന്ന ടീം ​ലൈ​ന​പ്പും, തു​ട​ർ​ച്ച​യാ​യ മ​ത്സ​ര​ങ്ങ​ളു​ടെ ക്ഷീ​ണ​വും, പോ​യ​ൻ​റ്​ പ​ട്ടി​ക​യി​ൽ ആ​റാം സ്​​ഥാ​ന​ത്താ​ണെ​ന്ന സ​മ്മ​ർ​ദ​വു​മെ​ല്ലാം ഉ​റ​ക്കം കെ​ടു​ത്തു​േ​മ്പാ​ഴും കോ​ച്ച്​ ഡേ​വി​ഡ്​ ജെ​യിം​സ്​ ക​ളി​ക്കാ​ർ​ക്ക്​ ഒ​റ്റ​വാ​ക്കി​ൽ മു​ന്ന​റി​യി​പ്പ്​ ന​ൽ​കു​ന്നു -‘ഒ​രു സം​ശ​യ​വും വേ​ണ്ട, ഇ​നി​യു​ള്ള നാ​ല്​ ക​ളി​യി​ൽ ജ​യ​ത്തി​ൽ കു​റ​ഞ്ഞൊ​ന്നും പ​രി​ഹാ​ര​മി​ല്ല’.14 ക​ളി​യി​ൽ അ​ഞ്ച്​ ജ​യ​വും അ​ഞ്ച്​ സ​മ​നി​ല​യും നാ​ല്​ തോ​ൽ​വി​യു​മാ​യി 20 പോ​യ​ൻ​റു​ള്ള കേ​ര​ളം ആ​റാം സ്​​ഥാ​ന​ത്താ​ണി​പ്പോ​ൾ. ഇ​നി എ​ല്ലാം ജ​യി​ച്ചാ​ൽ പ​ര​മാ​വ​ധി 32 പോ​യ​ൻ​റ്. നി​ല​വി​ൽ ഒ​ന്നാം സ്​​ഥാ​ന​ത്തു​ള്ള ബം​ഗ​ളൂ​രു എ​ഫ്.​സി നാ​ല്​ ക​ളി ബാ​ക്കി​നി​ൽ​ക്കെ ത​ന്നെ 30 പോ​യ​ൻ​റു​മാ​യി ഏ​റെ മു​ന്നി​ലെ​ത്തി ക​ഴി​ഞ്ഞു. അ​തു​കൊ​ണ്ടു​ത​ന്നെ ബ്ലാ​സ്​​റ്റേ​ഴ്​​സി​ന്​ ജ​യം മാ​ത്രം പോ​ര, മു​ൻ​നി​ര​യി​ലു​ള്ള ചെ​ന്നൈ​യി​ൻ, പു​ണെ, ​ജം​ഷ​ഡ്​​പു​ർ, ഗോ​വ ടീ​മു​ക​ൾ ആ​വ​ശ്യം​പോ​ലെ തോ​ൽ​ക്കു​ക​യും വേ​ണം.

പ​രി​ക്കേ​റ്റ്​ ​കൊ​ൽ​ക്ക​ത്ത പ്ര​തീ​ക്ഷ​യ​റ്റ​വ​രും, പ്ര​തീ​ക്ഷ​യു​ടെ പ​ച്ച​പ്പ്​ അ​വ​ശേ​ഷി​ക്കു​ന്ന​വ​രും ത​മ്മി​ലാ​ണ്​ പോ​രാ​ട്ടം. ര​ണ്ടു ത​വ​ണ ചാ​മ്പ്യ​ന്മാ​രാ​യ എ.​ടി.​കെ കോ​ച്ചി​നെ മാ​റ്റി​യി​ട്ടും വി​ജ​യ​വ​ഴി​യി​ൽ തി​രി​ച്ചെ​ത്താ​നാ​വാ​ത്ത നി​രാ​ശ​യി​ലാ​ണ്​ കൊ​ൽ​ക്ക​ത്ത ഇ​റ​ങ്ങു​ന്ന​ത്. 13 ക​ളി​യി​ൽ 12 പോ​യ​ൻ​റു​മാ​യി എ​ട്ടാം സ്​​ഥാ​ന​ത്താ​ണ്​ ചാ​മ്പ്യ​ന്മാ​ർ

Related Topics

Share this story