Times Kerala

അതിഥി തൊഴിലാളികളുടെ സുരക്ഷ സര്‍ക്കാര്‍ ഉറപ്പു വരുത്തുന്നു;എം.എല്‍.എ വീണാ ജോര്‍ജ്

 
അതിഥി തൊഴിലാളികളുടെ സുരക്ഷ സര്‍ക്കാര്‍  ഉറപ്പു വരുത്തുന്നു;എം.എല്‍.എ വീണാ ജോര്‍ജ്

കൊറോണ മുന്‍കരുതലിന്റെ ഭാഗമായി ലോക്ഡൗണ്‍ തുടരുന്ന സാഹചര്യത്തില്‍ അതിഥി സംസ്ഥാന തൊഴിലാളികള്‍ നേരിടുന്ന ഭക്ഷണം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണസുരക്ഷിതത്വം ഉറപ്പാക്കുന്നതായി വീണാ ജോര്‍ജ് എം.എല്‍.എ പറഞ്ഞു. പത്തനംതിട്ട കണ്ണങ്കരയിലെ അതിഥി തൊഴിലാളികള്‍ താമസിക്കുന്ന ക്യാമ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പം സന്ദര്‍ശിച്ച് അവരോടു സംസാരിക്കുകയായിരുന്നു വീണാ ജോര്‍ജ് എം.എല്‍.എ.

ക്യാമ്പില്‍ താമസിക്കുന്ന ബീഹാര്‍, പശ്ചിമ ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുമുള്ള 35 തൊഴിലാളികളില്‍നിന്ന് എം.എല്‍.എ വിവരങ്ങള്‍ ചോദിച്ചു മനസിലാക്കി. താമസിക്കുന്ന സ്ഥലത്തെ ഈ മാസത്തെ വാടക ഉടനെ നല്‍കേണ്ടതില്ലെന്ന് സര്‍ക്കാര്‍ നിര്‍ദേശമുണ്ട്. അതിഥി തൊഴിലാളികള്‍ക്കുള്ള അവശ്യഭക്ഷ്യധാന്യങ്ങള്‍ ഉള്‍പ്പെടെ എത്തിക്കാന്‍ സര്‍ക്കാര്‍ ആവശ്യമായ കാര്യങ്ങള്‍ ചെയ്യുന്നുണ്ട്. ക്യാമ്പിലെ തൊഴിലാളികള്‍ക്ക് കൊറോണ മുന്‍കരുതലിന്റെ ഭാഗമായ പ്രതിരോധ ഹോമിയോ മരുന്ന് വിതരണം നടത്തുന്നതിലും വീണാ ജോര്‍ജ് എം.എല്‍.എ പങ്കാളിയായി.

Related Topics

Share this story