Times Kerala

കൊവിഡ് 19: താല്‍ക്കാലികെ ആശുപത്രിയുമായി മെഴ്സിഡെസ് ബെന്‍സ്

 
കൊവിഡ് 19: താല്‍ക്കാലികെ ആശുപത്രിയുമായി മെഴ്സിഡെസ് ബെന്‍സ്

പൂനെ: കൊറോണ വൈറസ് ബാധിച്ച രോഗികളെ ചികിത്സിക്കാന്‍ താല്‍ക്കാലികെ ആശുപത്രിയുമായി പ്രമുഖ വാഹന നിര്‍മ്മാതാക്കളായ മെഴ്സിഡെസ് ബെന്‍സ് രംഗത്ത് . പൂനെയ്ക്ക് സമീപമുള്ള ചകന്‍ഖഡിലെ മാലുഗേ ഇംഗാലേ ഗ്രാമത്തിലാണ് മെഴ്സിഡെസ് ബെന്‍സിന്‍റെ 1500 കിടക്ക സൌകര്യമുള്ള ഐസൊലേഷന്‍ വാര്‍ഡ് അടക്കമുള്ള താത്കാലിക ആശുപത്രിയൊരുക്കുന്നത്.

ജില്ലാ ഭരണകൂടവുമായി ചേര്‍ന്നാണ് നിര്‍മ്മാണം. 374 കിടക്ക സൌകര്യമുള്ള താത്കാലിക ആശുപത്രി മെഴ്സിഡെസ് ബെന്‍സ് നേരത്തെ നിര്‍മ്മിച്ചിരുന്നു കൂടാതെ കൊവിഡ് 19 രോഗികളെ ചികിത്സിക്കാനായി വെന്‍റിലേറ്ററുകള്‍ ബെന്‍സ് ലഭ്യമാക്കിയിരുന്നു.

Related Topics

Share this story