Times Kerala

ലോക്ക് ഡൗൺ: നാളെ മുതല്‍ പുറത്തിറങ്ങിയാല്‍ എപ്പിഡെമിക് ആക്‌ട് പ്രകാരം കേസ്‌

 
ലോക്ക് ഡൗൺ: നാളെ മുതല്‍ പുറത്തിറങ്ങിയാല്‍ എപ്പിഡെമിക് ആക്‌ട് പ്രകാരം കേസ്‌

തിരുവനന്തപുരം:ലോക്ക്ഡൗണ്‍ ലംഘിച്ച്‌ പുറത്തിറങ്ങിയാല്‍ എപിഡമിക് ആക്‌ട് പ്രകാരം കേസെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ലോക്ക്ഡൗണ്‍ പാലിക്കുന്നതിലെ കാര്‍ക്കശ്യം തുടരേണ്ടതുണ്ടെന്നും, ചിലർ കാര്യങ്ങൾ നിസാരമായി കാണുന്നുവെന്നും അദ്ദേഹം പറഞ്ഞു.

അനാവശ്യമായി പുറത്തിറങ്ങി നടക്കുന്ന ആളുകളെ തിരിച്ചുവിടുകയാണ് ഇതുവരെ ചെയ്തിട്ടുള്ളത്. നാളെ മുതല്‍ എപിഡമിക് ആക്‌ട് പ്രകാരമുള്ള കേസെടുക്കാനാണ് ആലോചിക്കുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.ലോക്ക് ഡൗൺ ലംഘിച്ചതിന് സംസ്ഥാനത്ത് ഇതുവരെ 22,338 കേസുകള്‍ ഇതുവരെ റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 2155 പേരെ അറസ്റ്റ് ചെയ്തു. 12783 വാഹനങ്ങള്‍ പിടിച്ചെടുത്തതായും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

ലോക്ക്ഡൗണ്‍ തുടരുന്നതിനിടെ റോഡുകളില്‍ തിരക്ക് വര്‍ധിക്കുന്ന സാഹചര്യത്തിലാണ് പുതിയ നടപടി. മുന്നിലുള്ള അപകടം എല്ലാവരും തിരിച്ചറിയണമെന്നും മുഖ്യമന്ത്രി ഓര്‍മിപ്പിച്ചിരുന്നു.നിസാരകാര്യങ്ങള്‍ക്ക് സത്യവാങ്മൂലം തയാറാക്കി റോഡിലിറങ്ങുന്നവര്‍ക്കെതിരെ കേസെടുക്കാനാണ് പൊലീസിന്റെ തീരുമാനം. അനാവാശ്യമായി റോഡിലിറങ്ങുന്നതിനായി സത്യവാങ്മൂലം നല്‍കുന്നതായി പൊലീസിന്റെ ശ്രദ്ധയില്‍പ്പെട്ടതിന് പിന്നാലെയാണ് തീരുമാനം.

Related Topics

Share this story