സാലറി ചലഞ്ചിന് അംഗീകാരം; സർക്കാർ ജീവനക്കാർ ഒരു മാസത്തെ ശമ്പളം നൽകണം
Apr 1, 2020, 12:41 IST
തിരുവനന്തപുരം: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എത്തിക്കാനുള്ള സാലറി ചാലഞ്ചിന് മന്ത്രിസഭാ യോഗം അംഗീകാരം നല്കി.
കൊറോണ വ്യാപനവും തുടർന്നുണ്ടായ ലോക്ക്ഡൗൺ പ്രഖ്യാപനവും വരുത്തിവച്ച സാമ്പത്തിക പ്രതിസന്ധി മറികടക്കാനാണ് സംസ്ഥാന സർക്കാർ വീണ്ടും സാലറി ചലഞ്ചിനൊരുങ്ങുന്നത്. ഇതു വഴി 2,500 കോടി രൂപ സ്വരൂപിക്കാൻ കഴിയുമെന്നാണ് കണക്കുകൂട്ടുന്നത്.