Times Kerala

ഇതാണോ മുഖ്യമന്ത്രി? മുഖ്യമന്ത്രി എന്നൊക്കെ പറയുമ്പോ നമ്മുടെയൊക്കെ മുന്നിൽ ചില ചിത്രങ്ങൾ തെളിഞ്ഞു വരും; ജോമോൾ ജോസഫ് പറയുന്നു

 
ഇതാണോ മുഖ്യമന്ത്രി?  മുഖ്യമന്ത്രി എന്നൊക്കെ പറയുമ്പോ നമ്മുടെയൊക്കെ മുന്നിൽ ചില ചിത്രങ്ങൾ തെളിഞ്ഞു വരും; ജോമോൾ ജോസഫ് പറയുന്നു

#ജോമോൾ ജോസഫ് 

ഇതാണോ മുഖ്യമന്ത്രി?

മുഖ്യമന്ത്രി എന്നൊക്കെ പറയുമ്പോ നമ്മുടെയൊക്കെ മുന്നിൽ ചില ചിത്രങ്ങൾ തെളിഞ്ഞു വരും. നമ്മുടെയൊക്കെ മനസ്സിൽ ആഴത്തിൽ പതിഞ്ഞുപോയ ചില ചിത്രങ്ങൾ..

അതിലൊന്ന് കേരളത്തിന്റെ മുക്കിലും മൂലയിലും നീളം കൂടിയ ബെൻസ് കാറിൽ പാഞ്ഞെത്തുന്ന കെ. കരുണാകരനെന്ന മുഖ്യമന്ത്രി തന്നെയാണ് എന്ത് വിഷയം വന്നാലും അവിടെ ബെൻസിൽ ചീറിപ്പാഞ്ഞെത്തുന്ന മുഖ്യമന്ത്രിയെന്ന നിലയിൽ കെ കരുണാണകരനെന്ന മുഖ്യമന്ത്രി നമ്മുടെയൊക്കെ മനസ്സിൽ ഇന്നുമുണ്ട്.

അതുപോലെ തന്നെ ലളിത ജീവിതം നയിക്കുന്ന, ട്രെയിനിൽ കിടന്നുറങ്ങുന്ന, ബസിൽ യാത്രചെയ്യുന്ന, മുടിപോലും ചീകിയൊതുക്കാനായി സമയം ലഭിക്കാത്ത, ആൾക്കൂട്ടത്തിന് നടുവിൽ നിൽക്കുന്ന ഉമ്മൻചാണ്ടിയെന്ന മറ്റൊരു മുഖ്യമന്ത്രി. എന്തൊക്കെ ചോദിച്ചാലും എല്ലാം ശരിയാക്കാം എന്നു പറയുന്ന മുഖ്യമന്ത്രി. ഭരണം മാറിയിട്ട് നാലു വർഷം ആയിട്ടും ആ ആവശ്യങ്ങളൊക്കെ ഇനിയും ശരിയാകും എന്ന പ്രതീക്ഷയിൽ കഴിയുന്ന വലിയൊരു വിഭാഗം ജനങ്ങൾ ഇന്നുമുണ്ടാകും എന്നാണ് ഞാൻ കരുതുന്നത്..

കേരളം ഇന്നുവരെ ഭരിച്ച മുഖ്യമന്ത്രിമാർക്ക് രാഷ്ട്രീയ വിഷയങ്ങളായിരുന്നു നേരിടേണ്ടി വന്നതെങ്കിൽ, ഈ സമീപകാലത്ത് അതിൽ നിന്നൊക്കെ വിഭിന്നമായി അധികം രാഷ്ട്രീയ വിഷയങ്ങളെ നേരിടേണ്ടി വന്നിട്ടില്ലാത്ത ഒരു മുഖ്യമന്ത്രിയാണ് പിണറായി വിജയൻ. എന്നാൽ പിണറായി വിജയനെന്ന മുഖ്യമന്ത്രി ഭരണത്തിലേറി നാലു വർഷം തികയാനായി രണ്ടു മാസം മാത്രം ബാക്കി നിൽക്കുമ്പോൾ അദ്ദേഹം നേരിട്ട വിഷയങ്ങളെ നമ്മളൊന്ന് വിലയിരുത്തിയേ മതിയാകൂ.

1. 2017 നവംബർ 29 മുതൽ ഡിസംബർ 6 വരെ നീണ്ടുനിന്ന ഓഖി ചുഴലിക്കാറ്റ് വരുത്തിവെച്ച നാശനഷ്ടങ്ങൾ..
2. 2018 മെയ് മാസം കേരളത്തെ ഭീതിയിലാഴ്ത്തിയ നിപ്പ വൈറസ്.
3. കേരളത്തെ ഒഴുക്കികൊണ്ടുപോയ 2018 ആഗസ്റ്റ് മാസത്തിലെ ഒന്നാം പ്രളയം.
4. കേരളത്തിൽ കണ്ണീർപുഴയൊഴുക്കിയ 2019 ആഗസ്റ്റ് മാസത്തിലെ പ്രളയം.
5. കെറോണ വൈറസ് ഭീതി

ഈ അവസരത്തിലൊന്നും മുഖ്യമന്ത്രി പിണറായി വിജയൻ ജനങ്ങളുടെ ഇടയിലേക്ക് ഇറങ്ങിചെന്ന് തന്റെ വ്യക്തിപ്രഭാവം ഉയർത്താനായി ശ്രമിക്കുന്നത് നമ്മളാരും കണ്ടിട്ടില്ല, ദൈന്യതയിൽ നിൽക്കുന്ന, കണ്ണുനീർ പൊഴിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ അത്തരം മുഖങ്ങൾ നമ്മളെവിടേയും കണ്ടിട്ടില്ല. മാധ്യമങ്ങൾക്ക് മുന്നിൽ കെട്ടുകാഴ്ചകളുമായി വന്നുനിന്ന് ജനങ്ങളെ വഞ്ചിക്കാനായി ആ മനുഷ്യൻ ശ്രമിച്ചിട്ടില്ല.

പകരം സർക്കാർ ജനങ്ങൾക്കൊപ്പമുണ്ട് എന്നുപറഞ്ഞ്, സകല സംവിധാനങ്ങളേയും ഏകോപിപ്പിച്ച്, ജനങ്ങൾക്ക് വേണ്ടതെന്തെന്നറിഞ്ഞ് അവരുടെ അടിസ്ഥാന വിഷയങ്ങളിൽ ഇടപെട്ട് പരിഹാരം കാണുന്ന ഒരു മുഖ്യമന്ത്രിയെയാണ് നമ്മൾ കണ്ടത്. അതേ മുഖ്യമന്ത്രി കൊറോണക്കാലത്ത് പറയുന്നു, സർക്കാർ മുന്നിലുണ്ട് എന്ന്..

സർക്കാർ മുന്നിലുണ്ട് എന്ന് മുഖ്യമന്ത്രി വെറുതേ പറഞ്ഞതല്ല, തുടക്കത്തിൽ 26 ശതമാനമായിരുന്ന കൊറോണ വൈറസ് സ്പ്രെഡ് റേറ്റ് ഇന്ന് കേവലം ഒരു ശതമാനത്തിലോ രണ്ടു ശതമാനത്തിലോ എത്തിക്കാൻ കേരളം ഭരിക്കുന്ന സർക്കാരിനും സർക്കാർ സംവിധാനത്തിനും കഴിഞ്ഞു. ഇത് പുതിയ ലോക ചരിത്രം!!

മാസ്കുകൾ കിട്ടാനില്ല എന്നു പറയുമ്പോൾ സംസ്ഥാനത്തെ ജയിലുകളിൽ മാസ്ക് നിർമ്മാണം ആരംഭിക്കുന്നു, സാനിറ്റൈസർ ലഭിക്കാതെ വന്നപ്പോൾ എക്സൈസ് വകുപ്പിന്റെ കയ്യിലുള്ള സ്പിരിറ്റുപയോഗിച്ചുകൊണ്ട് സർക്കാർ സംവിധാനത്തിന് കീഴിൽ സാനിറ്റൈസർ ഉദ്പാദിപ്പിച്ചു. രാജ്യത്താദ്യമായി കൊറോണ വൈറസ് ചികിൽസക്കായി കൊച്ചുകേരളം പ്രോട്ടോകോൾ ഉണ്ടാക്കി ഇംപ്ലിമെന്റ് ചെയ്തു.(അമേരിക്ക പോലും പ്രോടോകോളിന് രൂപം നൽകി വരുന്നതേയുള്ളൂ) നിൽക്കുന്ന സമയത്തിനുള്ളിൽ ഓരോ ജില്ലകളിലും കോവിഡ് ചികിൽസക്ക് മാത്രമായി പ്രത്യേക സംവിധാനങ്ങളോടെ ആശുപത്രികൾ സജ്ജമാക്കി. ചികൽസിച്ച് ഭേദപ്പെട്ട രോഗികളുടെ രക്തത്തിൽ നിന്നും ആന്റിബോഡി വേർതിരിച്ചെടുത്ത് രോഗചികിൽസക്കുപയോഗിക്കുന്ന സങ്കേതം നമ്മുടെ കൊച്ചുകേരളത്തിൽ ഉപയോഗിച്ചു തുടങ്ങി. ലോകത്താദ്യമായി നമ്മൾ റാപ്പിഡ് ടെസ്റ്റിനായി സജ്ജമായി.

ഓരോ പ്രതിസന്ധിഘട്ടത്തിലും, ദിവസവും വൈകീട്ട് അവലോകനം നടത്തി, അതിന് ശേഷം പത്രസമ്മേളനം വിളിച്ച് ലോകത്തോട് വസ്തുതകൾ വളച്ചുകെട്ടില്ലാതെ വിശദീകരിക്കുന്നു. അഭിനയമില്ല ഇമേജ് ബിൽഡിങ്ങില്ല..

ഇതാണ് മുഖ്യമന്ത്രി, ഇതാകണം മുഖ്യമന്ത്രി..

ലോകത്തിന് തന്നെ മാതൃകയായി കൊച്ചുകേരളം മാറുമ്പോൾ, കൊച്ചുകേരളത്തെ സംരക്ഷിച്ച് നിർത്താൻ മുഖ്യമന്ത്രിയിങ്ങനെ മുന്നിൽ നിൽക്കുമ്പോൾ..

അഭിമാനത്തോടെ തന്നെ നമുക്ക് ലോകത്തോട് പറയാം
ഞങ്ങളുടെ മുഖ്യമന്ത്രി സഖാവ് പിണറായി വിജയനാണ് എന്ന്..

അഭിവാദ്യങ്ങൾ സഖാവേ.

Related Topics

Share this story