Times Kerala

അതിഥി തൊഴിലാളികള്‍ക്ക് പരാതി പരിഹാരത്തിന് തൊഴില്‍ വകുപ്പിന്റെ കോള്‍ സെന്റര്‍

 
അതിഥി തൊഴിലാളികള്‍ക്ക് പരാതി പരിഹാരത്തിന്  തൊഴില്‍ വകുപ്പിന്റെ  കോള്‍ സെന്റര്‍

 

കൊവിഡ്-19ന്റെ പശ്ചാത്തലത്തില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കെ സംസ്ഥാനത്തുള്ള അതിഥി തൊഴിലാളികള്‍ക്ക് പ്രശ്നങ്ങള്‍ അറിയിക്കുന്നതിനും പരാതികള്‍ പരിഹരിക്കുന്നതിനുമായി കോള്‍ സെന്റര്‍ പ്രവര്‍ത്തന സജ്ജമായി. കോഴിക്കോട് ജില്ലയിലെ ഹെല്‍പ്പ് ലൈന്‍ നമ്പര്‍ 0495-2370538, 8547655275, സംസ്ഥാനതല ലേബര്‍ കണ്‍ട്രോള്‍ സെല്‍ നമ്പര്‍ –
155214 (ബിഎസ്എന്‍എല്‍), 1800 425 55214 (ടോള്‍ ഫ്രീ)

സംസ്ഥാനതലത്തില്‍ തൊഴിലും നൈപുണ്യവും വകുപ്പ് ലേബര്‍ കമ്മീഷണറേറ്റിലും അതത് ജില്ലാ ലേബര്‍ ഓഫീസുകളിലുമായാണ് കോള്‍ സെന്റര്‍ സജ്ജമാക്കിയത്. തമിഴ്, ഹിന്ദി, ബംഗാളി, അസമീസ്, ഒറിയ തുടങ്ങി
ഭാഷകളില്‍ മറുപടി നല്‍കുന്നതിനും പ്രശ്ന പരിഹാരത്തിനുമായി ഭാഷാ വിദഗ്ധരായ ജീവനക്കാരെ നിയോഗിിച്ചിട്ടുണ്ട്. ജില്ലാ തലത്തില്‍ ഹെല്‍പ് ഡെസ്‌ക്കുകളില്‍ രണ്ടു ഭാഷാ വിദഗ്ധരടങ്ങുന്ന ടീം 24 മണിക്കൂറും സേവനത്തിനായി ഉണ്ടാകും.

 

Related Topics

Share this story