Times Kerala

തന്റെ അശ്ലീല ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത യുവാവിന് നടി മീരാ വാസുദേവന്‍ കൊടുത്തത് എട്ടിന്‍റെ പണി

 

ഫേസ്ബുക്കില്‍ നിരന്തരം ശല്യം ചെയ്യുകയും തന്‍റെ അശ്ലീല ചിത്രങ്ങള്‍ പോസ്റ്റ്‌ ചെയ്യുകയും ചെയ്തിരുന്ന യുവാവിന് നടി മീര വാസുദേവ് കൊടുത്തത് എട്ടിന്റെ പണി. യുവാവിനെ ഒരൊറ്റ പോസ്റ്റ് കൊണ്ടാണ് താരം പൊളിച്ചടുക്കിയത്‍. മീര തന്‍റെ ഫെയ്സ്ബൂക്കില്‍ പോസ്റ്റ് ചെയ്യുന്ന എല്ലാ ചിത്രങ്ങള്‍ക്കും വിവാഹഭ്യര്‍ത്ഥന നടത്തുകയും. മീരയുടെ ചിത്രങ്ങള്‍ അശ്ലീലമായി എഡിറ്റ് ചെയ്ത് ശേഷം അവരുടെ പോസ്റ്റുകളില്‍ കമന്റ് ചെയ്യുകയും ചെയ്തിരുന്ന വിമല്‍കുമാര്‍ എന്ന യുവാവിനാണ് താരം താരം പണി കൊടുത്തത്.

[themoneytizer id=”12660-1″]

നിങ്ങള്‍ ചെയ്യുന്ന കാര്യത്തില്‍ താങ്കള്‍ക്ക് തന്നെ നാണമില്ലാത്തതിനാല്‍, തനിക്കും ഇത് ഫേസ്ബുക്കില്‍ പങ്കുവെക്കുന്നതില്‍ യാതൊരു മടിയുമില്ലെന്ന് മീര പോസ്റ്റിന് കീഴെ കുറിച്ചു. താങ്കളുടെ കുടുംബാംഗങ്ങളോടും, ഇഷ്ടമുള്ളവരോടുമൊപ്പം ദിവസം ചിലവഴിക്കു, ഞാന്‍ നിങ്ങള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കാം എന്നും താരം കൂട്ടിച്ചേര്‍ത്തു.

Related Topics

Share this story