Times Kerala

കോവിഡ് 19 പ്രതിരോധ നടപടികൾ ഗൾഫ് ഭരണാധികാരികളുമായി മോദി ചർച്ച ചെയ്തു

 
കോവിഡ് 19 പ്രതിരോധ നടപടികൾ ഗൾഫ് ഭരണാധികാരികളുമായി മോദി ചർച്ച ചെയ്തു

ഡൽഹി: കൊവിഡ് 19 പ്രതിരോധത്തിനുള്ള നടപടികൾ പ്രധാനമന്ത്രി ഗൾഫ് ഭരണാധികാരികളുമായി ചർച്ച ചെയ്തു. ഇതുസംബന്ധിച്ചു അബുദാബി കിരീടാവകാശി ഷെയ്ക് മൊഹമ്മദ് ബിൻ സയിദ് അൽ നഹ്യാനുമായി മോദി സംസാരിച്ചു. അടുത്ത ചില ആഴ്ചകൾ പ്രതിരോധത്തിന് നിർണ്ണായകമെന്ന് രണ്ടു രാജ്യങ്ങളും വിലയിരുത്തി .അതേസമയം, 20 ലക്ഷം ഇന്ത്യക്കാരുടെ ക്ഷേമം ഉറപ്പാക്കുമെന്ന് യുഎഇ ഭരണാധികാരി വ്യക്തമാക്കി. ഖത്തർ അമീർ ഷെയ്ക് തമീം ബിൻ ഹമദ് അൽതാനിയുമായും മോദി സംസാരിച്ചു. ഖത്തറിലെ ഇന്ത്യക്കാരുടെ സ്ഥിതി ചർച്ചയായി. അന്താരാഷ്ട്ര സമൂഹം ഒന്നിച്ചു നിന്ന് മഹാമാരിയെ നേരിടണമെന്ന് ഇരുനേതാക്കളും പറഞ്ഞു

Related Topics

Share this story