Times Kerala

കൊറോണ ബാധിതര്‍ക്ക് പിന്തുണയുമായി മെസ്സി; 1 മില്യണ്‍ യൂറോ സംഭാവന ചെയ്തു

 
കൊറോണ ബാധിതര്‍ക്ക് പിന്തുണയുമായി മെസ്സി; 1 മില്യണ്‍ യൂറോ സംഭാവന ചെയ്തു

ബാഴ്‌സലോണ: കൊറോണ ബാധിതര്‍ക്ക് പിന്തുണയുമായി സൂപ്പര്‍ ഫുട്‍ബോളർ ലയണല്‍ മെസി. കൊറോണ വൈറസിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും മറ്റുമായി ബാഴ്‌സലോണയിലെ ആശുപത്രി ക്ലിനിക്കിലേക്കും സ്വന്തം രാജ്യമായ അര്‍ജന്റീനയിലെ മെഡിക്കല്‍ സെന്ററിലേക്കുമായി 1 മില്യണ്‍ യൂറോ (ഏകദേശം 8.25 കോടി രൂപ)യാണ് സൂപ്പര്‍ താരം സംഭാവന ചെയ്തിരിക്കുന്നത്.മെസിയുടെ സംഭവനയെ അഭിനന്ദിച്ചും നന്ദി അറിയിച്ചും ബാഴ്‌സലോണയിലെ ക്ലിനിക്ക് ട്വീറ്റ് ചെയ്തിരുന്നു. മെസിക്കു പിന്നാലെ മുന്‍ ബാഴ്‌സലോണ കോച്ച് പെപ് ഗാര്‍ഡിയോളയും 1 മില്യണ്‍ യൂറോ സംഭാവന ചെയ്തിട്ടുണ്ട്.

Related Topics

Share this story