Times Kerala

ഈ പ്രതിസന്ധി കാലത്തും ധനസഹായം നൽകുന്നില്ല; കേന്ദ്ര സർക്കാരിനെതിരെ ആഞ്ഞടിച്ചു ധനമന്ത്രി തോമസ് ഐസക്ക്

 
ഈ പ്രതിസന്ധി കാലത്തും ധനസഹായം നൽകുന്നില്ല; കേന്ദ്ര സർക്കാരിനെതിരെ ആഞ്ഞടിച്ചു ധനമന്ത്രി തോമസ് ഐസക്ക്

തിരുവനന്തപുരം: കേന്ദ്ര സർക്കാരിനെതിരെ ആഞ്ഞടിച്ച് സംസ്ഥാന  ധനമന്ത്രി തോമസ് ഐസക്ക്.കൊറോണയുടെ പശ്ചാത്തലത്തിൽ അതീവ പ്രതിസന്ധി നേരിടുന്ന  ഈ സമയത്തു പോലും കേന്ദ്ര സർക്കാർ സാമ്പത്തിക സഹായം നൽകുന്നില്ലെന്നും ആരോഗ്യ മേഖലയിലെങ്കിലും കേന്ദ്രം ഉടനടി പണം അനുവദിക്കണമെന്നും ഐസക്ക് ആവശ്യപ്പെട്ടു. സാമ്പത്തിക സഹായം അടക്കം ചർച്ച ചെയ്യാൻ സംസ്ഥാന ധനമന്ത്രിമാരുടെ വീഡിയോ കോൺഫറൻസിംഗ് അടിയന്തരമായി വിളിച്ചു കൂട്ടണമെന്നാണ് ഐസക്കിന്‍റെ ആവശ്യം. സംസ്ഥാനത്ത് ഒരു തരത്തിലുള്ള പ്രയാസങ്ങളും ജനങ്ങൾക്ക് ഉണ്ടാകില്ലെന്നും ഐസക്ക് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

Related Topics

Share this story