Times Kerala

ആ അത്ഭുതപ്രതിഭാസം ഇന്ന് ; കേരളത്തില്‍ നാലു ദിവസത്തേയ്ക്ക് ജാഗ്രത നിര്‍ദേശം

 

തിരുവനന്തപുരം: ഒന്നരനൂറ്റാണ്ടിനു ശേഷമുള്ള പൂര്‍ണ്ണ ചന്ദ്രഗ്രഹണവും, സൂപ്പര്‍മൂണ്‍, ബ്ലൂമൂണ്‍ ബ്ലെഡ്മൂണ്‍ എന്നി ആകാശ വിസ്മയങ്ങള്‍ ഒരുമിച്ചു ദൃശ്യമാകുന്ന അപൂര്‍വ്വ ആകശ കാഴ്ചയാണ് ഇന്ന്. ചന്ദ്രന്റെ നിറം കടും ഓറഞ്ചാകും. വലുപ്പം ഏഴുശതമാനവും പ്രഭ 30 ശതമാനത്തിലേറെയും വര്‍ധിക്കും.

ഈ മൂന്ന് ചാന്ദ്രപ്രതിഭാസവും ഒടുവില്‍ ഒന്നിച്ചത് 1866 മാര്‍ച്ച് 31നായിരുന്നു. വൈകീട്ട് 5.18 മുതല്‍ രാത്രി 8.43 വരെ ചന്ദ്രനെ ഇങ്ങനെ കാണാമെങ്കിലും കേരളത്തില്‍ അതിനിടയിലുള്ള 71 മിനിറ്റ് മാത്രമാണ് സാധ്യത.

സൂപ്പര്‍ മൂണോ ബ്‌ളഡ് മൂണോ ഭൂമിയില്‍ മനുഷ്യര്‍ക്കോ മറ്റുജീവജാലങ്ങള്‍ക്കോ ഒരു പ്രശ്‌നവുമുണ്ടാക്കില്ല. എന്നാല്‍, സാധാരണ പൗര്‍ണമിയെ അപേക്ഷിച്ച് സൂര്യന്‍, ഭൂമി, ചന്ദ്രന്‍ എന്നിവ നേര്‍രേഖയില്‍ വരുന്നതിനാലും ചന്ദ്രന്‍ ഭൂമിയോട് വളരെ അടുത്തായതിനാലും കടല്‍ക്ഷേഭത്തിനു സാധ്യതയുണ്ട്.

സംസ്ഥാന ദുരന്തനിവാരണ വകുപ്പാണ് ഇതു സംബന്ധിച്ച് മുന്നറിയിപ്പു നല്‍കിരിക്കുന്നത്. ജനുവരി 30 മുതല്‍ ഫെബ്രുവരി മൂന്നുവരെ കേരളത്തിലെ താഴ്ന്ന പ്രദേശങ്ങളില്‍ കൊല്ലം, ആലപ്പുഴ, കൊച്ചി, പൊന്നാനി, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോഡ്, എന്നി എന്നി പ്രദേശങ്ങളിലും ജാഗ്രതാ നിര്‍ദേശം നല്‍കിട്ടുണ്ട്.

തീരദേശനിവാസികളും മത്സ്യതൊഴിലാളികളും ജാഗ്രത പാലിക്കണം എന്നു നിര്‍ദേശത്തില്‍ പറയുന്നു. സമ്പൂര്‍ണ്ണ ചന്ദ്രഗ്രഹണം കണക്കിലെടുത്തു നാളെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള എല്ലാ ക്ഷേത്രങ്ങളും വൈകിട്ട് 5.18 മുതല്‍ 8.43 വരെ അടച്ചിടണം എന്ന് ദേവസ്വം കമ്മീഷണ്‍ ഉത്തരവ് പുറപ്പെടുവിച്ചു.

Related Topics

Share this story