Times Kerala

വീ​ടി​ന് മു​ക​ളി​ൽ ഹെ​ലി​കോ​പ്റ്റ​ർ ത​ക​ർ​ന്നു​വീ​ണു; മൂ​ന്നു പേ​ർ മ​രി​ച്ചു

 

ലോ​സ് ആ​ഞ്ച​ല​സ്: ക​ലി​ഫോ​ർ​ണി​യ​യി​ൽ വീ​ടി​ന് മു​ക​ളി​ൽ ഹെ​ലി​കോ​പ്റ്റ​ർ ത​ക​ർ​ന്നു​വീ​ണ് മൂ​ന്നു പേ​ർ മ​രി​ച്ചു. ര​ണ്ട് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ക​ലി​ഫോ​ർ​ണി​യ​യി​ലെ ന്യൂ​പോ​ർ​ട്ട് ബീ​ച്ചി​ലാ​ണ് സം​ഭ​വം. പൈ​ല​റ്റും നാ​ലു യാ​ത്ര​ക്കാ​രു​മാ​ണ് കോ​പ്റ്റ​റി​ലു​ണ്ടാ​യി​രു​ന്ന​ത്.

റെ​വ​ലൂ​ഷ​ൻ എ​വി​യേ​ഷ​ന്‍റെ ഉ‌​ട​മ​സ്ഥ​ത​യി​ലു​ള്ള റോ​ബി​ൻ​സ​ൺ 44 ഹെ​ലി​കോ​പ്റ്റ​റാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. കോ​പ്റ്റ​ർ ത​ക​ർ​ന്നു വീ​ണ​പ്പോ​ൾ വീ​ട്ടി​ൽ ആ​രും ഉ​ണ്ട‌ാ​യി​രു​ന്നി​ല്ലെ​ന്ന് ന്യൂ​പോ​ർ​ട്ട് ബീ​ച്ച് പോ​ലീ​സ് പ​റ​ഞ്ഞു. അ​പ​ക​ട​ത്തി​ന്‍റെ കാ​ര​ണം അ​ന്വേ​ഷി​ക്കു​ക​യാ​ണെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

Related Topics

Share this story