Times Kerala

യു.എ.ഇയില്‍ വാഹനാപകടത്തില്‍ രണ്ടു മലയാളികള്‍ മരിച്ചു

 

ദുബായ് : യുഎഇയിലെ റാസല്‍ഖൈമയില്‍ വാഹനാപകടത്തില്‍ രണ്ടു മലയാളികള്‍ മരിച്ചു. അതുല്‍ ഗോപന്‍, അര്‍ജുന്‍ വി. തമ്പി എന്നിവരാണ് മരിച്ചത്. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. കുമളി സ്വദേശി ബിനുവിനാണ് പരിക്കേറ്റത്.

ഇവര്‍ റാഖ് ഹോട്ടലിലെ ജീവനക്കാരെന്നാണ് വിവരം. അപകടം നടന്നയുടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ഇരുവരുടെയും ജീവന്‍ രക്ഷിക്കാനായില്ല.

Related Topics

Share this story