Times Kerala

കൊറോണ: റയൽ മാഡ്രിഡ് താരം നാച്ചോ ഫെർണാണ്ടസിന്റെ സഹോദരൻ മരണപ്പെട്ടു

 
കൊറോണ: റയൽ മാഡ്രിഡ് താരം നാച്ചോ ഫെർണാണ്ടസിന്റെ സഹോദരൻ മരണപ്പെട്ടു

കൊവിഡ് 19 വൈറസ് ബാധയെത്തുടർന്ന് സ്പാനിഷ് ക്ലബ് റയൽ മാഡ്രിഡ് പ്രതിരോധ താരം നാച്ചോ ഫെർണാണ്ടസിന്റെ സഹോദരൻ അലക്‌സാണ് മരണപ്പെട്ടു. ‘മറ്റെല്ലാ ആളുകളെപ്പോലെയാണ് ഈ വിഷയത്തിൽ ഞാനും. അപരിചിതമായ സാഹചര്യമാണ്. പക്ഷേ, കുടുംബത്തോടൊപ്പം ഈ മഹാമാരിയെ പറ്റാവുന്ന രീതിയിൽ പ്രതിരോധിക്കുകയാണ്. ഇത് നമ്മൾക്ക് സംഭവിക്കുമെന്ന് വിചാരിക്കാത്ത ഒരു കാര്യമാണ്. ഇത്തരം ഒരു അവസ്ഥയെ എങ്ങനെ നേരിടണമെന്ന് നമ്മൾ ഒരിക്കലും ആലോചിച്ചിട്ടുണ്ടാവില്ല. രണ്ടാഴ്ച കൂടി ഞങ്ങൾ വീട്ടിൽ തന്നെ കഴിയും.’- മുൻ റയൽ മാഡ്രിഡ് താരം കൂടിയായ അലക്‌സ് പറഞ്ഞു. മറ്റു കുടുംബാംഗങ്ങൾ വീട്ടിൽ സുരക്ഷിതരാണെന്നും അലക്‌സ് കൂട്ടിച്ചേർത്തു.

Related Topics

Share this story