“മിറർ ഓഫ് റിയാലിറ്റി” എന്ന മലയാളം ഷോർട് ഫിലിം ആമസോൺ പ്രൈം വീഡിയോയിൽ റിലീസ് ചെയ്‌തു
നിർമൽ ബേബി വർഗീസ് സംവിധാനം ചെയ്‌ത “മിറർ ഓഫ് റിയാലിറ്റി” എന്ന ഷോർട് ഫിലിം ഡിജിറ്റൽ വിഡിയോ പ്ലാറ്റ്ഫോമായ ആമസോൺ പ്രൈം വീഡിയോയിൽ റിലീസ് ചെയ്‌തു. 2016 ൽ പൂർത്തിയാക്കിയ ചിത്രം ഇപ്പോഴാണ് റിലീസ് ചെയ്യുന്നത്. മലയാളത്തിൽ വളരെ കുറഞ്ഞ എണ്ണം ഷോർട് ഫിലിമുകൾ മാത്രമാണ് പ്രൈം വിഡിയോയിൽ റിലീസ് ചെയ്‌തിട്ടുള്ളത്. കാസാബ്ലാങ്കാ ഫിലിം ഫാക്ടറിയുടെ ബാനറിൽ നിർമിച്ച ചിത്രത്തിൽ അരുൺ കുമാർ പനയാൽ പ്രധാന വേഷം കൈകാര്യം ചെയ്യുന്നു. ഛായാഗ്രാഹകന്‍: വരുൺ രവീന്ദ്രൻ, ഛായാഗ്രഹണ സഹായി: മിഥുൻ ഇരവിൽ, ക്രീയേറ്റീവ് സപ്പോർട്ട്: ശരൺ കുമാർ ബാരെ.
തരിയോട് എന്ന ചരിത്ര ഡോക്യൂമെന്ററിയിലൂടെ ശ്രദ്ധ നേടിയ സംവിധായകനാണ് നിർമൽ. ഇതേ ഡോക്യൂമെന്ററിയുടെ സിനിമാറ്റിക് റീമേക്കും സംവിധായകൻ പിന്നീട് ഒരുക്കുന്നുണ്ട്. തരിയോട്: ദി ലോസ്റ്റ് സിറ്റി എന്ന് പേരിട്ടിരിയ്‌ക്കുന്ന ചിത്രത്തിൽ ഹോളിവുഡിലെ അടക്കം വന്പൻ താരനിര അണിനിരക്കുന്നുണ്ടെന്ന വിവരം നേരത്തേ തന്നെ പുറത്തുവിട്ടിരുന്നു.
ഫിലിം കാണുവാനായി ഇവിടെ ക്ലിക്ക് ചെയ്യുക: