Times Kerala

ആരാധകര്‍ക്ക് ഒരു സംശയം;ശ്രീദേവി പ്ളാസ്റ്റിക് സര്‍ജറി നടത്തിയോയെന്ന്

 

ശ്രീദേവിയുടെ സൌന്ദര്യത്തിന് പ്രായമേറെയായിട്ടും കോട്ടമൊന്നും തട്ടിയിരുന്നില്ല. ചെറുപ്പം കാത്തു സൂക്ഷിക്കുന്ന ശ്രീദേവി പ്രായം 54 കടന്നെങ്കിലും രണ്ടാം വരവിലും രണ്ടാം വരവിലും ഹിറ്റുകള്‍ സമ്മാനിച്ചിരുന്നു താരം.

പ്രായം മറയ്ക്കാന്‍ ബോളിവുഡിലെ നടിമാര്‍ പ്ളാസ്റ്റിക് സര്‍ജറി നടത്താറുണ്ട്. ചിലപ്പോള്‍ ഇങ്ങനെ പ്ളാസ്റ്റിക് സര്‍ജറി ചെയ്യുന്പോള്‍ അബദ്ധം പിണയാറുണ്ട്.ശ്രീദേവിക്കും ഇങ്ങനെ അബദ്ധം പറ്റിയെന്നാണ് ഇപ്പോള്‍ പ്രചരിക്കുന്ന വാര്‍ട്ട്യ്ഹ. പുതിയ ചിത്രങ്ങളില്‍ താരത്തിന്‍റെ അധരങ്ങള്‍ കണ്ടാണ് ആരാധകര്‍ക്ക് സംശയം ഉടലെടുത്തിട്ടുളളത്.

പുതയോയ ചിത്രങ്ങളില്‍ ശ്രീദേവിയുടെ ചുണ്ട് കണ്ടാല്‍ പ്ളാസ്റ്റിക് സര്‍ജറി നടത്തി അബദ്ധം പറ്റിയെന്ന് സംശയിക്കാന്‍ ന്യായമായും കാരണമുണ്ട്.സംവിധായകന്‍ അനുരാഗ് കശ്യപ് ഒരുക്കിയ സരസ്വതി പൂജയില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് ശ്രീദേവിയുടെ ചുണ്ട് ആള്‍ക്കാര്‍ ശ്രദ്ധിച്ചത്.എന്നാല്‍ പ്ളാസ്റ്റിക് സര്‍ജറി ചെയ്തിട്ടില്ലെന്നാണ് ശ്രീദേവി പറയുന്നത്. യോഗ, ഭക്ഷണ നിയന്ത്രണം, ടെന്നീസ് എന്നിവയാണ് ആരോഗ്യരഹസ്യമെന്ന് ശ്രിദേവി പറയുന്നു.

ശ്രീദേവി വളരെ പണ്ട് തന്നെ മുക്കില്‍ ശസ്ത്രക്രിയ ചെയ്തെന്ന് വാര്‍ത്തകളുണ്ടായിരുന്നു. രണ്ടാം വരവില്‍ മുഖം ശസ്ത്രക്രിയ ചെയ്തെന്നും പ്രചരണമുണ്ടായിരുന്നു. എന്നാല്‍ താരം എല്ലാം നിഷേധിച്ചു.

Related Topics

Share this story