Times Kerala

ഇതാണ് ‘ജീനിയസ്’.!! സ്വന്തം ഹോട്ടലുകളെല്ലാം ആശുപത്രികളാക്കി പോര്‍ച്ചുഗീസ് സൂപ്പര്‍താരം ക്രിസ്ത്യാനോ റൊണാൾഡോ; കൊറോണ ചികിത്സ തികച്ചും സൗജന്യം, സേവനം ചെയ്യുന്ന ഡോക്ടര്‍മാരുടെയും മറ്റ് സ്റ്റാഫുകളുടെയും ശമ്പളം ഉള്‍പ്പെടെയുള്ള ചെലവുകളും സ്വയം വഹിക്കും

പോര്‍ച്ചുഗലിന്റെ സൂപ്പര്‍ ഫുട്‌ബോളര്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയെന്ന മനുഷ്യസ്നേഹിയെ ജീനിയസ് എന്നാണ് ലോകം മുഴുവനുള്ള ആരാധകർ വിളിക്കുന്നത്. അക്ഷരത്തിൽ ആ പേര് തനിക്ക് ചേരുമെന്ന് തെളിയിച്ചിരിക്കുകയാണ് താരം. കൊറോണ വൈറസിനെതിരായ പോരാട്ടത്തില്‍ മുന്നിട്ടിറങ്ങിയിരിക്കുകയാണ് ഇപ്പോൾ ക്രിസ്റ്റിയാനോ റൊണാള്‍ഡോ.

പോര്‍ച്ചുഗലിലെ കൊറോണ ബാധിതരെ സഹായിക്കുന്നതിനായി ക്രിസ്റ്റിയാനോയുടെ ഉടമസ്ഥതയിലുള്ള ഹോട്ടലുകള്‍ ആശുപത്രികളാക്കി മാറ്റിയെന്ന വിവരമാണ് ഇപ്പോള്‍ പുറത്തു വരുന്നത്.വൈറസ് ബാധ സ്ഥിരീകരിച്ചവരെ ശുശ്രൂഷിക്കുന്നതിനായി റൊണാള്‍ഡോയുടെ ഉടമസ്ഥതയിലുള്ള ഹോട്ടലുകള്‍ ആശുപത്രികളാക്കി രൂപാന്തരപ്പെടുത്തുന്ന കാര്യം യുവെ വെബ്‌സൈറ്റും സ്പാനിഷ് ദിനപ്പത്രമായ മാര്‍സയുമാണ് റിപ്പോര്‍ട്ട് ചെയ്തത്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ബ്രാന്‍ഡായ ‘സിആര്‍7’ന്റെ പേരിലുള്ള ഹോട്ടലുകളാണ് ആശുപത്രികളാക്കിയത്. ഈ കേന്ദ്രങ്ങളില്‍ ചികിത്സ സൗജന്യമായിരിക്കുമെന്നും റിപ്പോർട്ടുണ്ട്.

കൂടാതെ, ഇവിടെ സേവനം ചെയ്യുന്ന ഡോക്ടര്‍മാരുടെയും മറ്റ് സ്റ്റാഫുകളുടെയും ശമ്പളം ഉള്‍പ്പെടെയുള്ള ചെലവുകള്‍ റൊണാള്‍ഡോ വഹിക്കുമെന്നുമാണ് റിപ്പോര്‍ട്ട്. പോര്‍ച്ചുഗലില്‍ ഇതുവരെ 170-ഓളം പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.

Related Topics

Share this story