Times Kerala

കോവിഡ്-19: ഇറാനില്‍ നിന്ന് 234പേരെയും, ഇറ്റലിയിൽ നിന്നും 220പേരെയും ഇന്ത്യയിൽ എത്തിച്ചു

 
കോവിഡ്-19: ഇറാനില്‍ നിന്ന് 234പേരെയും, ഇറ്റലിയിൽ നിന്നും 220പേരെയും ഇന്ത്യയിൽ എത്തിച്ചു

ന്യൂഡല്‍ഹി:കൊറോണ വൈറസ് ( കോവിഡ്-19) പടര്‍ന്ന സാഹചര്യത്തില്‍ ഇറാനില്‍ കുടുങ്ങിയ ഇന്ത്യക്കാരുടെ മൂന്നാമത്തെ സംഘത്തെ നാട്ടിലെത്തിച്ചു. 131 വിദ്യാര്‍ഥികളും 103 തീര്‍ഥാടകരും അടങ്ങുന്ന 234 പേരടങ്ങുന്ന സംഘമാണ് രാവിലെ തിരിച്ചെത്തിയത്. കൊറോണ വൈറസ് ഏറ്റവും കൂടുതല്‍ ബാധിക്കപ്പെട്ട രാജ്യങ്ങളിലൊന്നാണ് ഇറാന്‍.

അതേസമയം, ഇറ്റലിയില്‍ കുടുങ്ങിയ 220 പേരെയും ഇന്ത്യയിലെത്തിച്ചു. 211 വിദ്യാര്‍ഥികളടക്കം 220 ഇന്ത്യക്കാരെയാണ് ഇന്ന് രാവിലെ എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനത്തില്‍ ഡല്‍ഹിയില്‍ എത്തിച്ചത്. എല്ലാവരെയും നിരീക്ഷണത്തിനായി ക്യാമ്പുകളിലേക്ക്‌ മാറ്റിയിട്ടുണ്ട്.

Related Topics

Share this story