Times Kerala

കോവിഡ് ഭീതിയില്‍ അനുയായികള്‍ക്ക് മുന്‍കരുതല്‍നിര്‍ദേശങ്ങള്‍ നല്‍കി ഇസ്ലാമിക് സ്റ്റേറ്റ്

 
കോവിഡ് ഭീതിയില്‍ അനുയായികള്‍ക്ക് മുന്‍കരുതല്‍നിര്‍ദേശങ്ങള്‍ നല്‍കി ഇസ്ലാമിക് സ്റ്റേറ്റ്

കൊറോണ വൈറസ് വ്യാപകമായതോടെ അനുയായികള്‍ക്ക് നിര്‍ദേശങ്ങളുമായി ഇസ്‍ലാമിക് സ്റ്റേറ്റ്. ഇസ്‍ലാമിക് സ്റ്റേറ്റിന്‍റെ ന്യൂസ് ലെറ്ററായ അല്‍ നബയിലാണ് കൊറോണ വൈറസ് ബാധയെ ചെറുക്കാന്‍ ആവശ്യമായ മുന്‍ കരുതല്‍ നിര്‍ദേശങ്ങള്‍ അനുയായികള്‍ക്ക് നല്‍കിയിരിക്കുന്നത്.

പകര്‍ച്ച വ്യാധികളെ നേരിടാനുള്ള ഷരിയ നിര്‍ദേശങ്ങള്‍ എന്ന് വ്യക്തമാക്കിയാണ് നിര്‍ദേശം നല്‍കിയിട്ടുള്ളത്. പ്രവാചകന്‍ മുഹമ്മദ് നബിയുടെ ഉപദേശങ്ങളും ഇസ്‌ലാമിക് സ്റ്റേറ്റ് ഗ്രൂപ്പുകള്‍ ഇതിനായി ഉപയോഗിച്ചിട്ടുണ്ട്. വായ്‌ക്കോട്ടയിടുമ്പോഴും തുമ്മുമ്പോഴും മുഖം മറക്കണം കൈകള്‍ കഴുകണം എന്നും നിര്‍ദേശം വിശദമാക്കുന്നു.

Related Topics

Share this story