Times Kerala

കോവിഡ്-19 ദേശീയ ദുരന്തമായി പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ; രാജ്യത്ത് രോഗ ബാധിതരുടെ എണ്ണം 84

 
കോവിഡ്-19 ദേശീയ ദുരന്തമായി പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ; രാജ്യത്ത് രോഗ ബാധിതരുടെ എണ്ണം 84

ന്യൂഡല്‍ഹി: കൊറോണ വൈറസ് (കോവിഡ്-19) ദേശീയ ദുരന്തമായി പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ. കൂടാതെ വൈറസ് ബാധിച്ചു മരിച്ചവരുടെ കുടുബത്തിന് നാല് ലക്ഷം രൂപ ധനസഹായം നല്‍കണമെന്ന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നൽകി. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ഫണ്ടില്‍ നിന്നാണ് ധനസഹായ തുക നൽകുന്നത്. കൊറോണ രോഗ ബാധിതരുടെ മുഴുവൻ ചികിത്സാചെലവും സംസ്ഥാന സര്‍ക്കാരുകള്‍ വഹിക്കണമെന്നും കേന്ദ്ര സർക്കാർ നിര്‍ദേശിച്ചു.

അതേസമയം, രാജ്യത്ത് കൊറോണ വൈറസ് ബാധിതരുടെ എണ്ണം 84 ആയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം ശനിയാഴ്ച അറിയിച്ചു. വൈറസ് സ്ഥിരീകരിച്ചവരില്‍ രോഗം പൂര്‍ണമായി ഭേദമായ 10 പേരെ ആശുപത്രികളില്‍നിന്ന് ഡിസ്ചാര്‍ജ് ചെയ്തുവെന്ന് ആരോഗ്യവകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി സഞ്ജീവ കുമാര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

Related Topics

Share this story