Times Kerala

മദ്യലഹരിയിൽ വിമാനത്തിനുള്ളില്‍ വച്ച് പരസ്യമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട കമിതാക്കൾക്ക് എട്ടിന്റെ പണി.!!

 
മദ്യലഹരിയിൽ വിമാനത്തിനുള്ളില്‍ വച്ച് പരസ്യമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട കമിതാക്കൾക്ക് എട്ടിന്റെ പണി.!!

ലണ്ടന്‍: മദ്യലഹരിയിൽ വിമാനത്തിനുള്ളില്‍ വച്ച് ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട കമിതാക്കള്‍ക്കെതിരായ കേസില്‍ മാഞ്ചസ്റ്റര്‍ മജിസ്ട്രേറ്റ് കോടതിയിൽ വിചാരണ ആരംഭിച്ചു.കഴിഞ്ഞ വര്ഷം ജൂലൈയ് 29 ലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. മാഞ്ചസ്റ്ററില്‍ നിന്ന് ടുണീഷ്യയിലേക്ക് പോകുകയായിരുന്ന തോമസ് കുക്ക് വിമാനത്തില്‍ വച്ചാണ് ദമ്പതികള്‍ അമിതമായി മദ്യപിച്ച് ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടതായി ആരോപണം ഉയര്‍ന്നത്.

35 കാരിയായ ഗെമ്മ ഹീപ്പും കാമുനായ 38 കാരന്‍ ഫിലിപ്പ് മൈക്കോക്കും ആണ് കേസിലെ പ്രതികൾ. മൂന്ന് കുട്ടികളുടെ അമ്മയാണ് ഗെമ്മ. അമിതമായി മദ്യപിച്ച് വിമാനത്തില്‍ ശല്യമുണ്ടാക്കുകയും മര്യാദ ലംഘിക്കുകയും ചെയ്തുവെന്നാണ് ഇവര്‍ക്കെതിരായ കുറ്റം. വിമാനത്തില്‍ കുട്ടികളടക്കമുള്ള യാത്രക്കാര്‍ ഉണ്ടായിരുന്നുവെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

അതേസമയം തങ്ങള്‍ കുറ്റം ചെയ്തിട്ടില്ലെന്ന് വ്യക്തമാക്കിയ ഗെമ്മയും ഫിലിപ്പും വിചാരണ ക്രൗണ്‍ കോടതി ജഡ്ജിക്ക് മുമ്പിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടു. ഇരുവരുടെയും ആവശ്യം അംഗീകരിച്ച കോടതി കേസ് അടുത്ത മാസത്തേക്ക് മാറ്റി വച്ചു. വിചാരണയില്‍ കുറ്റം തെളിഞ്ഞാല്‍ ഗെമ്മയ്ക്കും ഫിലിപ്പിനും രണ്ട് വര്‍ഷം വരെ തടവ് ശിക്ഷ ലഭിച്ചേക്കും.

Related Topics

Share this story