Times Kerala

ലാബ് അസിസ്റ്റന്റ്/ഡാറ്റാ എൻട്രി ഓപ്പറേറ്റർ

 
ലാബ് അസിസ്റ്റന്റ്/ഡാറ്റാ എൻട്രി ഓപ്പറേറ്റർ

തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിൽ ലാബ് അസിസ്റ്റന്റ്/ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികകളിലേക്ക് നിയമനം നടത്തുന്നു. പ്ലസ്ടു സയൻസും ഡി.സി.എ യുമാണ് യോഗ്യത. സമാനമേഖലയിൽ രണ്ടു വർഷത്തെ പ്രവൃത്തിപരിചയം വേണം. പി.ജി.ഡി.സി.എയും സയൻസ് ബിരുദവും വെബ്‌സൈറ്റ് ഡെവലപ്പ്‌മെന്റിലും പരിപാലനത്തിലും പരിചയവും വേണം. അപേക്ഷ സമർപ്പിക്കുമ്പോൾ 25 വയസ്സിൽ കവിയാൻ പാടില്ല. നിയമാനുസൃത ഇളവ് ബാധകം. ഇന്റർവ്യൂ മാർച്ച് 16ന് രാവിലെ 11ന് നടക്കും. കരാർ കാലാവധി ഒരു വർഷമാണ്. ജനന തിയതി, ജാതി, വിദ്യാഭ്യാസ യോഗ്യത, മുൻപരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ രേഖകളും അഡ്രസ്സ് തെളിയിക്കുന്ന രേഖ (അസൽ) അവയുടെ ഒരു സെറ്റ് പകർപ്പ് (സ്വയം സാക്ഷ്യപ്പെടുത്തിയത്) സഹിതം തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പാളിന്റെ ഓഫീസിൽ ഹാജരാകണം.

Related Topics

Share this story