Times Kerala

പേഴ്സ് അടിച്ചുമാറ്റാന്‍ ശ്രമിച്ച ബൈക്ക് യാത്രികരെ നല്ലരീതിയില്‍ കൈകാര്യം ചെയ്യുന്ന യുവതി : വീഡിയോ വൈറല്‍…

 

ബൈക്കിലെത്തി പഴ്‌സ് കവരാന്‍ ശ്രമിച്ച മോഷ്ടാക്കളെ ഒരു പാഠം പഠിപ്പിച്ച പാക് യുവതിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ താരം. റാവല്‍പിണ്ടിയില്‍വച്ചായിരുന്നു സംഭവം. റോഡിനു സമീപത്തു കൂടി നടന്നുവരികയായിരുന്ന യുവതിയുടെ സമീപമെത്തിയ മോഷ്ടാക്കള്‍ ബാഗ് വലിച്ചെടുത്തുകൊണ്ടുപോയി. ഇതിനിടയില്‍ ബാലന്‍സ് തെറ്റി ബൈക്ക് മറിയുകയും യുവാക്കള്‍ താഴെ വീഴുകയും ചെയ്തു.

ഉടന്‍തന്നെ ഓടി മോഷ്ടാക്കളുടെ അടുത്ത് എത്തിയ യുവതി രണ്ടുപേരെയും നടുറോഡിലിട്ട് തല്ലി. മോഷ്ടാക്കളില്‍ ഒരാള്‍ ഓടി രക്ഷപ്പെട്ടു. രണ്ടാമത്തെയാളെ യുവതി പിടികൂടി വീണ്ടും വീണ്ടും തല്ലി. അതുവഴി ബൈക്കിലെത്തിയ മറ്റൊരാള്‍ യുവതിയെ തടയാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. എന്തായാലും തന്റെ കൈയ്യുടെ ചൂട് മോഷ്ടാവിനെ ശരിക്ക് അറിയിച്ചിട്ടാണ് യുവതി സ്ഥലം വിട്ടത്. 39 സെക്കന്റ് ദൈര്‍ഘ്യമുളള സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ആരോ പോസ്റ്റ് ചെയ്തതോടെ വൈറലാവുകയും ചെയ്തു. ആയിരക്കണക്കിന് പേരാണ് വീഡിയോയ്ക്ക് ലൈക്ക് അടിച്ചത്. വീഡിയോ കണ്ട ചിലര്‍ ‘ഝാന്‍സി കി റാണി’ എന്നാണ് യുവതിയെ വിളിച്ചിരിക്കുന്നത്.

Related Topics

Share this story