Times Kerala

 കൊറോണ; വ്യാജ  പോസ്റ്റ് പങ്കുവെച്ച് നടി സാധിക വേണുഗോപാൽ 

 
 കൊറോണ; വ്യാജ  പോസ്റ്റ് പങ്കുവെച്ച് നടി സാധിക വേണുഗോപാൽ 

ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട അഭിനേത്രികളിലൊരാളാണ് സാധിക വേണുഗോപാല്‍.  ഇപ്പോളിതാ   കൊറോണ വൈറസുമായി ബന്ധപ്പെട്ട് സാധിക ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച പോസ്റ്റ് വ്യാജമാണെന്ന് യൂണിസെഫ്. ട്വീറ്റിലൂടെയാണ് യൂണിസെഫ് ഇക്കാര്യം വ്യക്തമാക്കിയത്.

‘താഴെ നല്‍കിയിരിക്കുന്ന വാര്‍ത്ത വ്യാജമാണെന്ന് പ്രേക്ഷകരെ അറിയിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. ഈ പോസിറ്റിന്റെ രചയിതാവ് യൂനിസെഫ് കംബോഡിയ അല്ല. അറിയിപ്പുകള്‍ക്കായി യൂണിസെഫിന്റെ ഔദ്യോഗിക പ്ലാറ്റ്‌ഫോമുകള്‍ മാത്രം പിന്തുടരുക’ എന്നാണ് യൂണിസെഫിന്റെ ട്വീറ്റ്. സാധികയുടെ പോസ്റ്റും യൂണിസെഫ് ട്വീറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Related Topics

Share this story