Times Kerala

ഇന്ത്യന്‍ സിനിമയിലെ ഹിറ്റ് മേക്കറുടെ ആദ്യനിരയില്‍ വൈകാതെ പൃഥ്വിരാജ് എന്ന സംവിധായകന്‍ സ്ഥാനം പിടിക്കും;ആന്റണി പെരുമ്പാവൂര്‍

 
ഇന്ത്യന്‍ സിനിമയിലെ ഹിറ്റ് മേക്കറുടെ ആദ്യനിരയില്‍ വൈകാതെ പൃഥ്വിരാജ് എന്ന സംവിധായകന്‍ സ്ഥാനം പിടിക്കും;ആന്റണി പെരുമ്പാവൂര്‍

മലയാള സിനിമയിലെ ഏറ്റവും വലിയ പ്രൊഡക്ഷൻ- ഡിസ്ട്രിബൂഷൻ ബാനറാണ് ആന്റണി പെരുമ്പാവൂർ നേതൃത്വം നൽകുന്ന ആശീർവാദ് സിനിമാസ്. മോഹൻലാലിനെ വെച്ച് മാത്രം ചിത്രങ്ങൾ നിർമ്മിക്കുന്ന ഈ ബാനറിൽ ആണ് ഇപ്പോൾ ആന്റണി മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ചിത്രവുമായി എത്തുന്നത്. ഇപ്പോഴിതാ പൃഥ്വിരാജ് എന്ന സംവിധായകനെ കുറിച്ച് മനസ്സ് തുറക്കുകയാണ് ആന്റണി പെരുമ്പാവൂർ എന്ന നിർമ്മാതാവ്. തന്റെ അനുഭവത്തിന്റെ വെളിച്ചത്തിൽ, പൃഥ്വിരാജ് സുകുമാരനെ പോലെ ഇത്ര ആത്മാർത്ഥമായി ജോലി ചെയ്യുന്ന മറ്റൊരു സംവിധായകനെ കണ്ടിട്ടില്ല എന്നാണ് ആന്റണി പറയുന്നത്. ഊണിലും ഉറക്കത്തിലും അദ്ദേഹത്തിന് സിനിമ മാത്രമാണെന്നും ആന്റണി പറയുന്നു.

മോഹന്‍ ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന അടുത്ത ചിത്രം എമ്പുരാന്റെ കഥ പൂര്‍ത്തിയായെന്നും അടുത്തവര്‍ഷം ആദ്യം ചിത്രീകരണം തുടങ്ങാനാണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. ‘സിനിമയില്‍ അസാധാരണമായി എന്തെങ്കിലും ചെയ്താലേ പ്രേക്ഷകര്‍ ഏറ്റെടുക്കുകയുള്ളൂ. അതിനുള്ള ഹോംവര്‍ക്ക് നടന്നുകൊണ്ടിരിക്കുകയാണ്. ലൂസിഫറിന് മുന്‍പും പിന്‍പും ചേര്‍ന്ന് കഥകളുടെ സമാഹാരമായിരിക്കും എമ്പുരാന്‍’, ആന്റണി പെരുമ്പാവൂര്‍ പറഞ്ഞു.

ആ സിനിമ ചെയ്യാന്‍ അഞ്ച് സിനിമയെങ്കിലും രാജുവിന് ഉപേക്ഷിക്കേണ്ടിവരും. അത്രയും ആത്മാര്‍ഥതയുള്ള സംവിധായകനെ കിട്ടാന്‍ പാടാണ്. ഇന്ത്യന്‍ സിനിമയിലെ ഹിറ്റ് മേക്കറുടെ ആദ്യനിരയില്‍ വൈകാതെ പൃഥ്വിരാജ് എന്ന സംവിധായകന്‍ സ്ഥാനം പിടിക്കുമെന്നും അദ്ദേഹം പറഞ്ഞു.

‘ലൂസിഫര്‍ കണ്ട രജനികാന്തും ഷാരൂഖ്ഖാനും അദ്ദേഹത്തെ വിളിച്ചിട്ടുണ്ട്. അവര്‍ കൊണ്ടുപോകുന്നതിന് മുന്‍പ് ഉപയോഗപ്പെടുത്താനുള്ള ശ്രമത്തിലാണ് ഞാന്‍’, ആന്റണി പെരുമ്പാവൂര്‍ കൂട്ടിച്ചേര്‍ത്തു.

Related Topics

Share this story