Times Kerala

പൊട്ടാനൊരുങ്ങി ഫിലിപ്പെയിനിലെ 8000 അടി വലിപ്പമുള്ള മയോൻ അഗ്‌നി പർവ്വതം; അതിർത്തി പ്രദേശങ്ങളിൽ നിന്നും 25000ത്തോളം ആളുകളെ മാറ്റി പാർപ്പിച്ചു

 

മായൻ: ഫിലിപ്പിയൻകാർക്കു വില്ലനായി മയോൻ അഗ്‌നിപർവ്വതം. ടൂറിസ്റ്റ്് കേന്ദ്രങ്ങളിലൊന്നായ മായനിലെ 8,077 അടി ഉയരമുള്ള മയോൻ അഗ്‌നി പർവ്വതം ഒരാഴ്‌ച്ചയ്ക്കുള്ളിൽ രണ്ടു തവണ പൊട്ടിക്കഴിഞ്ഞു. ഗുരുതരമായ നാശങ്ങൾ ഉണ്ടാക്കാൻ സാധ്യതയുള്ള പൊട്ടിത്തെറികൾ ആഴ്‌ച്ചകൾക്കുള്ളിലോ ദിവസങ്ങൾക്കുള്ളിലൊ ഉണ്ടാകുമെന്നാണ് വോൾക്കാനോ നിരീക്ഷകർ നൽകുന്ന റിപ്പോർട്ട്.

ലുസൺ ദ്വീപിനെ ഇപ്പോൾ തന്നെ പല തവണ വിറപ്പിച്ചു കഴിഞ്ഞ അഗ്‌നിപർവ്വതത്തിനു മൂന്നു ഘട്ടങ്ങളാണുള്ളതെന്നും ഇപ്പോൾ മൂന്നാമത്തെ ഘട്ടത്തിലെത്തിയിരിക്കയാണെന്നും ഡിപ്പാർട്ട്മെന്റ് ഓഫ് സയൻസ് ആൻഡ് ടെക്നോളജി സെക്രട്ടറി ഡോ. റിനാറ്റോ സോളിഡം അറിയിച്ചു. ഇപ്പോൾ ചെറിയ രീതിയിലുള്ള മാഗ്മ ദ്രാവകത്തിന്റെ പുറന്തള്ളൽ ആണു നടക്കുന്നത്. അതൊരു വലിയ പൊട്ടിത്തെറിയിൽ എത്തിയിട്ടില്ല. മയോൻ അഗ്‌നി പർവ്വതത്തിന്റെ പൊട്ടിത്തെറിയുടെ കാര്യത്തിൽ എല്ലാവരും ജാഗകരൂകരായിരിക്കണമെന്നും കാലാവസ്ഥാ വ്യതിയാനങ്ങളും വലിയ പൊട്ടിത്തെറിയും ഉണ്ടാകാൻ സാധ്യത ഉണ്ടെന്നും നിരീക്ഷകർ അറിയിച്ചു.

അഗ്‌നി പർവ്വതം കോൺ രൂപത്തിലായതിനാൽ അത് കാണാൻ ധാരാളം ആളുകൾ എത്താറുണ്ട്. അനി പർവ്വതത്തിന്റെ ഭാഗത്തുള്ള ടൂറിസ്റ്റ് കേന്ദ്രങ്ങളായ ഗ്രാമങ്ങളിൽ നിന്നും 25000ത്തോളം ആളുകളെയാണ് മാറ്റിയിരിക്കുന്നത്. അഗ്‌നി പർവ്വതത്തിന്റെ സ്ഫോടനം ആഴ്‌ച്ചകളോളം നിൽക്കാനാണു സാധ്യതയെന്നാണ് റിപ്പോർട്ടുകൾ

Related Topics

Share this story