Times Kerala

തിരുവനന്തപുരത്ത് ബൈക്കും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു

 

തിരുവനന്തപുരം: കഴക്കൂട്ടം അന്പലത്തിൻകരയിൽ വാഹനാപകടത്തിൽ ഒരാൾ മരിച്ചു. കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ബൈക്ക് യാത്രക്കാരൻ ഇടുക്കി വണ്ടിപ്പെരിയാർ സ്വദേശി അജിത് കുമാറാണ് (45) മരിച്ചത്. പരിക്കേറ്റ കൊല്ലം അഞ്ചൽ സ്വദേശി പ്രദീപിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Related Topics

Share this story