Times Kerala

താത്കാലിക ഒഴിവ്

 
താത്കാലിക ഒഴിവ്

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ചൈൽഡ് ഡെവലപ്‌മെന്റ് സെന്ററിൽ ക്ലിനിക്കൽ ഒക്യുപേഷണൽ തെറപിസ്റ്റിന്റെ ഒരു താത്കാലിക (ഒരു വർഷം) ഒഴിവുണ്ട്. പ്രതിമാസ വേതനം 30,385 രൂപ. ഒക്യുപേഷണൽ തെറപിയിലുള്ള ബാച്ചിലേഴ്‌സ് ബിരുദമാണ് യോഗ്യത. ഒക്യുപേഷണൽ തെറപിയിലുള്ള ബിരുദാനന്തര ബിരുദം അഭിലഷണീയ യോഗ്യതയാണ്. ഉദ്യോഗാർത്ഥികൾ അപേക്ഷ, സർട്ടിഫിക്കറ്റുകളുടെ പകർപ്പ്, ബയോഡേറ്റ എന്നിവ സഹിതം മാർച്ച് അഞ്ചിന് വൈകുന്നേരം മൂന്ന് മണിക്ക് മുമ്പായി സി.ഡി.സിയിൽ നൽകണം. വിശദവിവരങ്ങൾക്ക്: www.cdckerala.org, ഫോൺ: 0471-2553540.

Related Topics

Share this story