Times Kerala

മലയാളി വീട്ടമ്മയെ വളര്‍ത്ത് നായ്ക്കള്‍ കടിച്ചു കൊന്നു : മുഖം തിരിച്ചറിയാനാവാത്ത വിധം വികൃതമായി

 

ചെന്നൈ: മലയാളി വീട്ടമ്മയെ വളര്‍ത്ത് നായ്ക്കള്‍ കടിച്ചു കൊന്നു. മകന്റെ വീട്ടില്‍ വളര്‍ത്തിയിരുന്ന റോട് വീലര്‍ നായ്ക്കളാണ് ഗൗരി (68) എന്ന വീട്ടമ്മയെ കടിച്ച് കീറി കൊന്നത്. മകൻ സന്തോഷും കുടുംബവും വീടിന്റെ മുകളിലാണ് താമസിച്ചിരുന്നത്. അവർ വളർത്തുന്ന ഈ നായ്ക്കൾ അവരുമായി നല്ല സൗഹാർദ്ദത്തിലായിരുന്നു. എന്നാൽ അതെ വീടിന്‍റെ താഴത്തെ നിലയിൽ താമസിച്ചിരുന്ന ഗൗരിയും ഭർത്താവ് ചന്ദ്ര ശേഖരനും നായകളുമായി കൂടുതൽ അടുപ്പം പുലർത്തിയിരുന്നില്ല.

നായ്ക്കള്‍ ടെറസിലുണ്ടെന്ന് അറിയാതെ ഗൗരി വ്യാഴാഴ്ച രാവിലെ മകന്റെ വീടിന്റെ ടെറസില്‍ എത്തിയപ്പോഴാണ് നായ്ക്കള്‍ ആക്രമിച്ചത്.ഗൗരിയുടെ മുഖം തിരിച്ചറിയാനാകാത്ത വിധം മുഖം കടിച്ചു പറിച്ച നിലയിലാണ് . മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. മാനസിക പ്രയാസം അനുഭവിച്ചിരുന്നയാളാണ് മരിച്ച ഗൗരി. നായ്ക്കൾ ഗൗരിയെ ആക്രമിച്ച ശബ്ദമൊന്നും കേട്ടിരുന്നില്ലെന്നു മകൻ മൊഴി നൽകി.

Related Topics

Share this story