Times Kerala

കൊറോണ വൈറസിൽ നിന്നും രക്ഷ നേടാൻ ജിറാഫിന്റെ വേഷം ധരിച്ച് യുവതി; കാരണം.? (വീഡിയോ)

 
കൊറോണ വൈറസിൽ നിന്നും രക്ഷ നേടാൻ ജിറാഫിന്റെ വേഷം ധരിച്ച് യുവതി; കാരണം.?  (വീഡിയോ)

ചൈനയിലെ വുഹാനിൽ പൊട്ടിപ്പുറപ്പെട്ട കൊറോണ വൈറസ് ബാധയുടെ ഭീതിയിലാണ് ലോകം മുഴുവൻ. ഒരോ ദിവസം കഴിയും തോറും മരണ നിരക്ക് കൂടി വരുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. പ്രഭവകേന്ദ്രമായ ചൈനയിൽ മാത്രം മരണസംഖ്യ 2000 കടന്നതായാണ് റിപ്പോർട്ട്. ഈ വൈറസിനെ തടയാനുള്ള ശ്രമത്തിലാണ് ലോകം. മാസ്കുകളും പ്രത്യേക തരത്തിലുള്ള വസ്ത്രം ധരിച്ചും രോഗം ബാധിക്കുന്നത് തടയാനുള്ള ശ്രമത്തിലാണ് ജനങ്ങൾ.

അതേഅസമയം, രോഗബാധയെ പ്രതിരോധിക്കാൻ ഒരു യുവതി തിരഞ്ഞെടുത്ത വസ്ത്രമാണ് ഇപ്പോൾ സോഷ്യൽ മീ‍ഡിയയിൽ വൈറൽ. ഡോക്ടറെ കാണാൻ യുവതിയെത്തിയത് ജിറാഫിന്റെ വേഷത്തിലാണ്.യുവതിയുടെ പക്കൽ ഉണ്ടായിരുന്ന ഫേയ്സ് മാസ്ക് നശിച്ചതോടെ പുതിയതൊന്ന് വാങ്ങാൻ നോക്കിയെങ്കിലും സ്റ്റോക്കുകൾ തീർന്നു പോയി. അതിനാൽ വാങ്ങാൻ സാധിച്ചില്ല.

അസുഖ ബാധിതരായ തന്റെ കുടുംബാംഗങ്ങൾക്ക് മരുന്ന് വാങ്ങേണ്ട ആവശ്യകതയും ഉണ്ടായിരുന്നു. അതോടെയാണ് യുവതി ജിറാഫിന്റെ വേഷം ഓൺലൈൻ വഴി വാങ്ങിയത്.തലമുതൽ കാൽ വരെ മറഞ്ഞ രീതിയിലുള്ള ജിറാഫിന്റെ രൂപത്തിലുള്ള വസ്ത്രമാണ് യുവതി ധരിച്ചിരിക്കുന്നത്. യുവതി ഡോക്ടറോട് കാര്യങ്ങൾ ചോദിക്കുന്നതും മരുന്നുകൾ വാങ്ങിക്കുന്നതും വീഡിയോയിൽ കാണാൻ സാധിക്കും. അതേസമയം, ഇത്തരം വസ്ത്രങ്ങൾക്ക് ആളുകളെ അണുബാധയിൽ നിന്ന് സംരക്ഷിക്കാൻ കഴിയില്ലെന്നും ഉപയോഗശേഷം ഇവ അണുവിമുക്തമാക്കണമെന്നുമാണ് അധികൃതർ നിർദ്ദേശിക്കുന്നത്.

Related Topics

Share this story