Times Kerala

അഫ്ഗാനിൽ അഞ്ച് പോലീസുകാരെ താലിബാൻ വധിച്ചു

 

കാബൂൾ: അഫ്ഗാനിസ്ഥാനിലെ വടക്കൻ പ്രവിശ്യയിൽ താലിബാൻ ആക്രമണത്തിൽ അഞ്ച് പോലീസുകാർ മരിച്ചു. രണ്ടു പേർക്ക് പരിക്കേറ്റു. കുണ്ടുസ് നഗരത്തിന്‍റെ സമീപപ്രദേശമായ ആർച്ചിയിലെ പോലീസ് ചെക്ക് പോസ്റ്റിന് നേരെ താലിബാൻ ഭീകരർ വെടിവയ്പ്പ് നടത്തുകയായിരുന്നു. മണിക്കൂറുകളോളം ഏറ്റുമുട്ടൽ നീണ്ടുനിന്നുവെന്നാണ് റിപ്പോർട്ട്. നിരവധി ഭീകരരും ഏറ്റുമുട്ടലിൽ മരിച്ചിട്ടുണ്ടെന്നും എണ്ണം ലഭ്യമായിട്ടില്ലെന്നുമാണ് പോലീസ് അറിയിച്ചു.

Related Topics

Share this story