Times Kerala

‘കരുണ’ വിവാദം: സംഘാടകരെ പോലീസ് ചോദ്യം ചെയ്തു

 
‘കരുണ’ വിവാദം: സംഘാടകരെ പോലീസ് ചോദ്യം ചെയ്തു

കൊച്ചി: കരുണ സംഗീതമേള നടത്തിയതുമായി ബന്ധപ്പെട്ട് ഉയരുന്ന ആരോപണങ്ങളിൽ പോലീസ് അന്വേഷണത്തെ ആരംഭിച്ചു. കേസുമായി ബന്ധപ്പെട്ട സംഘാടകരെ പോലീസ് ചോദ്യം ചെയ്തു. കൊച്ചി മ്യൂസിക് ഫൗണ്ടേഷന്‍ പ്രസിഡന്റ് ബിജിബാലിന്റെ വിശദമായ മൊഴി പോലീസ് രേഖപ്പെടുത്തി. ആഷിക് അബു ഉള്‍പ്പെടെയുള്ളവരില്‍ നിന്നും പോലീസ് വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട മറ്റുള്ളവരില്‍നിന്നും വിശദമായ വിവരങ്ങള്‍ ശേഖരിച്ച ശേഷം ജില്ലാ പോലീസ് മേധാവിക്ക് പോലീസ് റിപ്പോര്‍ട്ട് സമര്‍പ്പിക്കും.

Related Topics

Share this story