Times Kerala

വെസ്റ്റ് ഇന്‍ഡീസ് പേസര്‍ ഒഷെയ്ന്‍ തോമസിന് കാറപടകടത്തില്‍ പരിക്ക്; അപകടം നടന്നത് ജന്മദിനത്തില്‍

 
വെസ്റ്റ് ഇന്‍ഡീസ് പേസര്‍ ഒഷെയ്ന്‍ തോമസിന് കാറപടകടത്തില്‍ പരിക്ക്; അപകടം നടന്നത് ജന്മദിനത്തില്‍

ജമൈക്ക: വെസ്റ്റ് ഇന്‍ഡീസ് പേസര്‍ ഒഷെയ്ന്‍ തോമസിന് കാറപടത്തില്‍ പരിക്ക്. ഒഷെയ്ന്‍ തോമസ് സഞ്ചരിച്ച കാര്‍ മറ്റൊരു കാറുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. സെന്റ്. കാതറിനിലെ ഓള്‍ഡ് ഹാര്‍ബറിനു സമീപം ഹൈവേ 2000 വെച്ചാണ് അപകടമുണ്ടായത്.

ഒഷെയ്‌ന്റെ ജന്മദിനത്തില്‍ തന്നെയാണ് അപകടം ഉണ്ടായത്. അപകടത്തെ തുടര്‍ന്ന് ഒഷെയ്‌ന്റെ കാര്‍ തലകീഴായി മറിഞ്ഞു.നിലവില്‍ ഒഷെയ്ന്‍ തന്റെ വീട്ടില്‍ വിശ്രമത്തിലാണെന്ന് ഏജന്റ് മാര്‍ക്ക് നീതയെ ഉദ്ധരിച്ച് ജമൈക്ക ഒബ്‌സര്‍വര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

Related Topics

Share this story