Times Kerala

മികച്ച കായിക താരത്തിനുള്ള ലോറിയസ് പുരസ്‌കാരം ഹാമില്‍ട്ടണും മെസിക്കും

 
മികച്ച കായിക താരത്തിനുള്ള ലോറിയസ് പുരസ്‌കാരം ഹാമില്‍ട്ടണും മെസിക്കും

ലോറിയസ് പുരസ്‌കാര പ്രഖ്യാപനം പുരോഗമിക്കുന്നു. മികച്ച പുരുഷ കായിക താരത്തിനുള്ള പുരസ്‌കാരം ഹാമില്‍ട്ടണും മെസിയും പങ്കിട്ടു. ലോറിയസ് പുരസ്‌കാരം നേടുന്ന ആദ്യ ഫുട്‌ബോള്‍ താരമാണ് മെസി. ഫോര്‍മുല വണ്‍ ലോകചാമ്പ്യനായ ഹാമില്‍ട്ടണ്‍ ആദ്യമായാണ് ലോറിയസ് പുരസ്‌കാരം പങ്കിടുന്നത്. മികച്ച ടീമിനുള്ള പുരസ്‌കാരം സ്പാനിഷ് ബാസ്‌ക്കറ്റ് ബോള്‍ ടീം നേടി. അമേരിക്കന്‍ ജിംനാസ്റ്റ് സിമോണ്‍ ബൈല്‍സ് ആണ് മികച്ച വനിതാതാരം. കായിക രംഗത്തെ ഓസ്‌കാര്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന പുരസ്‌കാരമാണിത്.

Related Topics

Share this story