Times Kerala

കരീബിയന്‍ ദ്വീപില്‍ ശക്തമായ ഭൂചലനം; സുനാമി മുന്നറിയിപ്പ് പിന്‍വലിച്ചു

 

ഹോണ്ടുറാസ്: കരീബിയന്‍ ദ്വീപില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 7.6 തീവ്രത രേഖപ്പെടുത്തിയ ചലനമാണ് അനുഭവപ്പെട്ടത്. പ്രാദേശിക സമയം രാത്രി 10നാണ് ഭൂചലനമുണ്ടായത്. ഭൂചലനത്തില്‍ ആളപായമോ മറ്റു നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

ജമൈക്കക്ക് 10 കി.മീറ്റര്‍ അകലെയാണ് ഭൂമി കുലുക്കത്തിന്റെ പ്രഭവസ്ഥാനം. ശക്തമായ ഭൂചലനമുണ്ടായപ്പോള്‍ സുനാമി മുന്നറിയിപ്പ് ജനങ്ങള്‍ക്ക് അധികൃതര്‍ നല്‍കിയിരുന്നു. എന്നാല്‍, ഇപ്പോള്‍ അധികൃതര്‍ പിന്‍വലിച്ചിരിക്കുകയാണ്. കരീബിയന്‍ ചരിത്രത്തിലുണ്ടായ ഏറ്റവും തീവ്രതയേറിയ ഭൂമികുലുക്കമാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. 2010ല്‍ ഹെയ്തിയില്‍ ഉണ്ടായ ഭൂമികുലുക്കമായിരുന്നു ഇതുവരെ വലുത്. റിക്ടര്‍ സ്‌കെയിലില്‍ 7 തീവ്രത രേഖപ്പെടുത്തിയ ഭൂമികുലുക്കമായിരുന്നു 2010ല്‍ ഉണ്ടായിരുന്നത്.

 

Related Topics

Share this story