Times Kerala

”പാട്ടും പാടി” കാവ്യ തിരിച്ചെത്തി

 

നീണ്ട ഇടവേളക്ക് ശേഷം നടി കാവ്യാ മാധവന്‍ തിരിച്ചെത്തുന്നു,അതും ഗായികയായി. സലീം കുമാര്‍ സംവിധാനം ചെയ്യുന്ന ദൈവമേ കൈ തൊഴാം കെ. കുമാറാകണം എന്ന സിനിമയിലാണ് പാട്ട് പാടി കാവ്യ തിരിച്ചെത്തുന്നത്. വിജയ് യേശുദാസിനൊപ്പം ‘ദൈവമേ കൈ തൊഴാം കേക്കുമാറാകണം’ എന്ന ഗാനമാണ് കാവ്യ ആലപിച്ചിരിക്കുന്നത്. ഒരു വിനോദയാത്രയുടെ പശ്ചാത്തലത്തിലാണ് ഗാനം ഒരുക്കിയിരിക്കുന്നത്.

നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട വിവാദങ്ങളെ തുടര്‍ന്ന് ഏറെ നാളുകള്‍ക്കു ശേഷം ദിലീപ് കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയിലേക്ക് തിരിച്ചെത്തിയിരുന്നു. അതിനു പിന്നാലെയാണ് കാവ്യാ മാധവന്റെ പാട്ടും സോഷ്യല്‍ മീഡിയയില്‍ ഹിറ്റായിരിക്കുന്നത്. കറുത്ത ജൂതനു ശേഷം സലിം കുമാര്‍ സംവിധാനം ചെയ്യുന്ന സിനിമയായ ദൈവമേ കൈതൊഴാം കെ. കുമാറാകണം 12 ന് റിലീസ് ചെയ്യും. ജയറാമും അനുശ്രീയുമാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്‌ .

Related Topics

Share this story