Times Kerala

അയാൾ  എനിക്ക്  മോശം മെസേജ് അയച്ചു; സമൂഹമാധ്യമത്തില്‍ നിന്നുള്ള ദുരനുഭവം വെളിപ്പെടുത്തി നടി അര്‍ഥന ബിനു

 
അയാൾ  എനിക്ക്  മോശം മെസേജ് അയച്ചു; സമൂഹമാധ്യമത്തില്‍ നിന്നുള്ള ദുരനുഭവം വെളിപ്പെടുത്തി നടി അര്‍ഥന ബിനു

ഗോകുല്‍ സുരേഷ് നയകനായെത്തിയ മുദ്ദുഗൗ എന്ന ചിത്ത്രതിലൂടെ സിനിമയിലെത്തിയ നടിയാണ് അര്‍ഥന ബിനു. മലയാളത്തില്‍ നിന്ന് തമിഴിലേക്കും പിന്നീട് തെലുങ്കിലും ചേക്കേറിയ അര്‍ഥന വീണ്ടും മലയാളത്തിലേക്ക് മടങ്ങി എത്തിയത് ഷൈലോക്കിലൂടെയായിരുന്നു. ഇപ്പോളിതാ  സമൂഹമാധ്യമത്തില്‍ നിന്ന്  ഉണ്ടയായ  മോശം അനുഭവം വെളിപ്പെടുത്തിയിരിക്കുകയാണ്  അര്‍ഥന.

എന്നാല്‍, അതിനെ കാര്യമാക്കിയില്ലെന്ന് താരം പറയുന്നു. ഒരാള്‍ എനിക്കൊരു മോശം മെസേജ് അയച്ചു. അയാള്‍ക്ക് വേണ്ടിയിരുന്നത് അറ്റന്‍ഷനായിരുന്നു എന്ന തോന്നി. അതുകൊണ്ട്, ആ മെസേജിന്റെ സ്‌ക്രീന്‍ഷോട്ട് അങ്ങനെ തന്നെയെടുത്ത് ഞാന്‍ സോഷ്യല്‍ മീഡിയയിലിട്ടു. അയാള്‍ക്ക് കുറച്ച് അറ്റന്‍ഷന്‍ കിട്ടിക്കോട്ടെ. നമ്മള്‍ മിണ്ടാതിരിക്കുന്നതാണ് പ്രശ്‌നമെന്നും അര്‍ഥന പറയുന്നു.

Related Topics

Share this story