Times Kerala

ഇന്ദ്രന്‍സും മണികണ്ഠന്‍ ആചാരിയും ഒന്നിക്കുന്ന ‘അനാന്‍’ റിലീസിനൊരുങ്ങുന്നു

 
ഇന്ദ്രന്‍സും മണികണ്ഠന്‍ ആചാരിയും ഒന്നിക്കുന്ന ‘അനാന്‍’ റിലീസിനൊരുങ്ങുന്നു

പ്രവീണ്‍ റാണയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രമാണ് ‘അനാന്‍’. ‘ചിത്രത്തിന്റെ ആദ്യടീസര്‍ സംവിധായകന്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചു. ഒരു മിനുട്ട് 12 സെക്കന്റ് ദൈര്‍ഘ്യമുളള ടീസര്‍ ഫേസ്ബുക്കില്‍ 1 മില്ല്യണ്‍ വ്യൂസ് പിന്നിട്ടു.

മുംബൈ ആണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. കിരണ്‍ ജോണാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. വിനായക് ശശികുമാറാണ് ഗാനരചന. രജനികാന്ത് ചിത്രം കബാലിയിലൂടെ ശ്രദ്ധേയനായ കാമരാജ് ചിത്രത്തിനായി പാടുന്നു. കൈപ്പുള്ളീസ് ഫിലിംസിന്റെ ബാനറില്‍ പ്രവീണ്‍ റാണ തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Related Topics

Share this story