Times Kerala

‘മലയാളത്തെ ഞാന്‍ മറന്നതല്ല, നല്ല കഥാപാത്രങ്ങളുമായി വന്ന് മലയാളം എന്നെ വിളിക്കാതിരുന്നതാണ്,അഭിനയിക്കാനാണ് ആഗ്രഹം,അതില്‍ ഭാഷയൊരു പ്രശ്‌നമല്ല; അര്‍ഥന ബിനു

 
‘മലയാളത്തെ ഞാന്‍ മറന്നതല്ല, നല്ല കഥാപാത്രങ്ങളുമായി വന്ന് മലയാളം എന്നെ വിളിക്കാതിരുന്നതാണ്,അഭിനയിക്കാനാണ് ആഗ്രഹം,അതില്‍ ഭാഷയൊരു പ്രശ്‌നമല്ല; അര്‍ഥന ബിനു

മുദ്ദുഗൗവിലൂടെ മലയാളി സിനിമാ പ്രേക്ഷകർക്ക് പരിചിതയായ നടിയാണ് അർത്ഥന ബിനു . മലയാളത്തില്‍ നിന്ന് തമിഴിലേക്കും പിന്നീട് തെലുങ്കിലും ചേക്കേറിയ അര്‍ഥന വീണ്ടും മലയാളത്തിലേക്ക് മടങ്ങി എത്തിയത് ഷൈലോക്കിലൂടെയായിരുന്നു. നല്ല കഥാപാത്രങ്ങള്‍ ലഭിക്കാത്തതു കൊണ്ടാണ് മലയാളത്തില്‍ ഇടവേള സംഭവിച്ചതെന്നാണ് അര്‍ഥന പറയുന്നത്.

‘മലയാളത്തെ ഞാന്‍ മറന്നതല്ല. നല്ല കഥാപാത്രങ്ങളുമായി വന്ന് മലയാളം എന്നെ വിളിക്കാതിരുന്നതാണ്. അഭിനയിക്കാനാണ് ആഗ്രഹം. അതില്‍ ഭാഷയൊരു പ്രശ്‌നമല്ല. അതുകൊണ്ടാണ് മലയാളത്തില്‍ നല്ല അവസരം കിട്ടാതെ വന്നതോടെ തമിഴിലേക്കു പോയത്.’

‘ഷൈലോക്കിലെ അവസരം വന്നപ്പോള്‍ തന്നെ പോസിറ്റീവ് വൈബ് തോന്നിയിരുന്നു. പിന്നെ മമ്മുക്കയുടെ കൂടെ അഭിനയിക്കാമല്ലോ എന്ന ആഗ്രഹവും. സിനിമയില്‍ ഹാഫ് സാരി എന്റെ യൂണിഫോമാണെന്നു പറഞ്ഞ് കൂട്ടുകാര്‍ കളിയാക്കാന്‍ തുടങ്ങിയിട്ടുണ്ട്. ഹാഫ് സാരിയും മുല്ലപ്പൂവും ബോറടിയായി. ഇനിയൊന്നു മാറ്റിപ്പിടിക്കണം.’ മനോരമയുമായുള്ള അഭിമുഖത്തില്‍ അര്‍ഥന പറഞ്ഞു.

Related Topics

Share this story