Times Kerala

സാംസങ് ഗാലക്സി ടാബ് A7.0 ടാബ്‍ലെറ്റ് വിപണിയില്‍

 

പുതിയൊരു അവതാരവുമായി എത്തിയിരിക്കുകയാണ് സാംസങ്. ഗാലക്സി ടാബ് A7.0 ടാബ്‍ലെറ്റാണ് വിപണിയിലെ പുതിയ അവതാരം. 9,500 പ്രൈസ് ടാഗിലാണ് ഈ ടാബ്‍ലെറ്റ് അവതരിപ്പിച്ചിരിക്കുന്നത്. പുതിയ ഗാലക്സി A8+ സ്മാർട്ട്ഫോണിന്‍റെ അവതരണം കൂടി ഈ മാസം നടത്താനുള്ള ഒരുക്കത്തിലാണ് കമ്പനി.

വൈറ്റ്, ബ്ലാക്ക് എന്നീ നിറങ്ങളിലാണ് ഗാലക്സി ടാബ് A7.0 ടാബ്‍ലെറ്റിനെ സാംസങ് ലഭ്യമാക്കിയിരിക്കുന്നത്. ഓഫ് ലൈൻ സ്റ്റോറുകളിലും ആമസോണിലും സാംസങ് ഈ ടാബ്‍ലെറ്റ് ലഭ്യമാക്കിയിട്ടുണ്ട്. ഇന്നുമുതലാണ് വില്പനയാരംഭിക്കുന്നത്.

സവിശേഷതകൾ

7 ഇഞ്ച് ഡിസ്പ്ലെ

1.5 GHz ക്വാഡ് കോർ പ്രോസസർ

1.5GB റാം

8GB സ്റ്റോറേജ്

5MP റിയർ ക്യാമറ

2MP ഫ്രണ്ട് ക്യാമറ

4000mAh ബാറ്ററി

Related Topics

Share this story