Times Kerala

ട്രാൻസ്ജെന്റേസിന് സ്വയം തൊഴിൽ പരിശീലനം

 
ട്രാൻസ്ജെന്റേസിന് സ്വയം തൊഴിൽ പരിശീലനം

ട്രാൻസ്‌ജെൻഡർ വ്യക്തികൾക്ക് സ്വയം തൊഴിൽ പരിശീലനം നൽകുന്നതിന്റെ ഭാഗമായി ബ്യൂട്ടീഷ്യൻ പരിശീലനവും ചമയകിറ്റ് വിതരണവും നടത്തും. ജില്ലാ പഞ്ചായത്ത് പ്രൊജക്റ്റിന്റെ ഭാഗമായി 110000 രൂപയാണ് പരിശീലനത്തിനായി ചിലവഴിക്കുക. 15 ഗുണഭോക്താക്കൾക്കാണ് ഈ പദ്ധതിയുടെ ഗുണം ലഭിക്കുക. ഇതനുസരിച്ച് പ്രതിദിനം 6 മണിക്കൂർ വീതം 15 ദിവസമാണ് പരിശീലനം. ഒരു ട്രാൻസ്‌ജെൻഡർ വ്യക്തിക്ക് 7500 രൂപയാണ് പരിശീലനത്തിനും ചമയംകിറ്റ് വിതരണത്തിനുമായി മാറ്റി വെക്കുക. ജില്ലാ പഞ്ചായത്തിന്റെ 2019-20 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി സാമൂഹ്യനീതി വകുപ്പിന്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. ജില്ലയിലെ ഭിന്നലിംഗക്കാരെ സ്വയം പര്യാപ്തരാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇവർക്കാവശ്യമായ സ്വയംതൊഴിൽ പരിശീലനങ്ങൾ സംഘടിപ്പിക്കുന്നത്. ജില്ലയിലെ ഭിന്നലിംഗക്കാർക്ക് സ്വയം തൊഴിൽ ലഭ്യമാക്കുന്നതിന്റെ ഭാഗമായി തയ്യൽ മെഷീനുകൾ വിതരണം ചെയ്തു വരുന്നുണ്ട്. സ്വയം തൊഴിൽ ചെയ്യാനുള്ള ധനസഹായവും വകുപ്പ് വഴി നൽകും.

Related Topics

Share this story