Times Kerala

ദിലീപിന്‍റെ കമ്മാര സംഭവം ഫസ്റ്റ് ലുക്ക്‌ പോസ്റ്റര്‍ വന്നു

 

ദിലീപ് നായകനായി എത്തുന്ന കമ്മാര സംഭവം എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റര്‍ പുറത്ത്. ദിലീപ് തന്നെയാണ് തന്‍റെ ഫേസ്ബുക്ക് പേജിലൂടെ പോസ്റ്റര്‍ ആരാധകര്‍ക്കായി സമര്‍പ്പിച്ചത്. ചരിത്രം ചമച്ചവർക്ക് സമർപ്പിതം.വളച്ചവർക്ക് സമർപ്പിതം. ഒടിച്ചവർക്ക് സമർപ്പിതം എന്നൊരു അടിക്കുറുപ്പോടെയാണ് ദിലീപ് പോസ്റ്റര്‍ ഇട്ടിരിക്കുന്നത്. രതീഷ്‌ അമ്പാട്ട് സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് ഗോകുലം ഗോപാലന്‍ ആണ്. മുരളി ഗോപിയാണ് രചന.

“പ്രിയപ്പെട്ടവരെ,
ഏറെ നാളുകൾക്ക്‌ ശേഷമാണ്‌ സോഷ്യൽ മീഡിയയിൽ, എത്‌ പ്രതിസന്ധിയിലും,ദൈവത്തെപ്പോലെ നിങ്ങൾ എനിക്കൊപ്പമുണ്ടെന്നതാണ്‌ എന്റെ ശക്തി,തുടർന്നും,നിങ്ങളുടെ സ്നേഹവും,കരുതലും എനിക്കൊപ്പമുണ്ടാവണമെന്ന് അഭ്യർത്ഥിച്ച്‌ കൊണ്ടും,എല്ലാവർക്കും ഐശ്വര്യപൂർണ്ണ മായ ഒരു പുതുവർഷം നേർന്ന് കൊണ്ടും,എന്റെ അഭിനയജീവിതത്തിലെ ഏറ്റവും വ്യത്യസ്ഥമായ “കമ്മാരസംഭവം “എന്ന ചിത്രത്തിന്റെ ഫസ്റ്റ്‌ ലുക്ക്‌ പോസ്റ്ററും നിങ്ങൾക്ക്‌ സമർപ്പിക്കുന്നു.

ചരിത്രം ചമച്ചവർക്ക് സമർപ്പിതം.
വളച്ചവർക്ക് സമർപ്പിതം.
ഒടിച്ചവർക്ക് സമർപ്പിതം.
വളച്ചൊടിച്ചവർക്ക്… സമർപ്പിതം.
#കമ്മാരസംഭവം.

Related Topics

Share this story