Times Kerala

ബ്ലാസ്‌റ്റേഴ്‌സിന് തോല്‍വി

 

കൊച്ചി: കേരളത്തിന്റെ പുതുവര്‍ഷ സന്തോഷത്തെ തല്ലിക്കെടുത്തി ബംഗളൂരു എഫ്‌സി. ജയത്തോടെ പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ മോഹിച്ച ബ്ലാസ്റ്റേഴ്‌സിനെ ഒന്നിനെതിരെ മൂന്നു ഗോളിന് ബംഗളൂരു നാണംകെടുത്തി. മികുവിന്റെ ഇരട്ട ഗോളുകളും സുനില്‍ ഛേത്രിയുടെ പെനാല്‍റ്റി ഗോളുമാണ് കേരളത്തെ തകര്‍ത്തത്. ബ്ലാസ്റ്റേഴ്‌സിന്റെ ആശ്വാസ ഗോള്‍ പെര്‍കൂസണ്‍ നേടി.
ഗോള്‍ രഹിതമായ ആദ്യ പകുതിക്കു ശേഷമാണ് നാലു ഗോളും വീണത്. അതും ഇഞ്ചുറി ടൈമില്‍ മൂന്നു ഗോളുകള്‍. വമ്പന്‍ മാറ്റങ്ങളുമായി ബ്ലാസ്റ്റേഴ്‌സിനെ അവതരിപ്പിച്ച റെനെ മ്യൂലന്‍സ്റ്റീന്‍ പോലും പ്രതീക്ഷിക്കാത്ത തകര്‍ച്ചയാണ് കേരളം നേരിട്ടത്. വിനീതിനെയും റിനോയേയും ബെര്‍ബറ്റോവിനേയും പുറത്തിരുത്തിയ ബ്ലാസ്റ്റേഴ്‌സിനെ നിലംതൊടീക്കാത്ത കളിയാണ് ബംഗളൂരു പുറത്തെടുത്തത്. റെച്ചൂബ്കയ്ക്കു പകരക്കാരനായി പോസ്റ്റിനു ചുവട്ടിലെത്തിയ സുഭാശിഷ് റോയിയുടെ ഗംഭീരന്‍ സേവുകള്‍ ഇല്ലായിരുന്നെങ്കില്‍ ആദ്യ പകുതിയില്‍തന്നെ ബ്ലാസ്റ്റേഴ്‌സ് മൂന്നു ഗോളിനെങ്കിലും പിന്നിലാകുമായിരുന്നു.

Related Topics

Share this story