Times Kerala

ഹോങ്കോംഗ് എണ്ണ കപ്പല്‍ ദക്ഷിണകൊറിയ പിടിച്ചെടുത്തു

 

സിയൂള്‍: ഹോങ്കോംഗ് എണ്ണ കപ്പല്‍ ദക്ഷിണകൊറിയ പിടിച്ചെടുത്തു. യുഎന്‍ ഉപരോധം മറികടന്നു ഉത്തരകൊറിയയിലേക്ക് എണ്ണ കടത്തിയെന്ന് ആരോപിച്ചാണ് കപ്പല്‍ പിടിച്ചെടുത്തത്.

എണ്ണ ഇറക്കുമതി ചെയ്തശേഷം രാജ്യത്ത് പ്രവേശിച്ച ലൈറ്റ്ഹൗസ് വിന്‍മോര്‍ എന്ന കപ്പലാണ് പിടിച്ചെടുത്തതെന്നു ദക്ഷിണകൊറിയന്‍ വിദേശകാര്യമന്ത്രാലയം അറിയിച്ചു.

അന്താരാഷ്ട്ര സമുദ്രത്തില്‍വച്ച് കപ്പലില്‍നിന്നു കപ്പലിലേക്കാണ് എണ്ണ മാറ്റിയത്. റേ സോംഗ് ഗാഗ്1 എന്ന ഉത്തരകൊറിയന്‍ കപ്പലും മറ്റൊരു കപ്പലും അന്താരാഷ്ട്ര സമുദ്രത്തില്‍ ഇത്തരത്തില്‍ നങ്കുരമിട്ടിരിക്കുന്ന ചിത്രങ്ങള്‍ അമേരിക്ക പുറത്തു വിട്ടിരുന്നു. എന്നാല്‍ രണ്ടാമത്തെ കപ്പല്‍ ലൈറ്റ്ഹൗസ് വിന്‍മോര്‍ ആണോ എന്ന് സ്ഥിരീകരിച്ചിട്ടില്ലെന്നും ദക്ഷിണകൊറിയന്‍ അധികൃതര്‍ പറഞ്ഞു.

Related Topics

Share this story