Times Kerala

ഉത്തർപ്രദേശിൽ വെടിവയ്പ്: രണ്ടു പേർ കൊല്ലപ്പെട്ടു

 

ലക്നോ: ഉത്തർപ്രദേശിലെ മീററ്റിലുണ്ടയ വെടിവയ്പിൽ രണ്ടു പേർ കൊല്ലപ്പെട്ടു. സംഭവത്തിൽ നാലു പേർക്ക് പരിക്കേറ്റു. മീററ്റിലെ അഗ്‌വാൻപൂർ വില്ലേജിലാണ് വെടിവയ്പ് നടന്നത്. ഗ്രാമവാസികളിൽ ചിലർ തമ്മിലുള്ള വാക്കു തർക്കമാണ് വെടിവയ്പിൽ കലാശിച്ചതെന്നാണ് വിവരം. കമറുൾ (34) മുജാസിം (32) എന്നിവരാണ് കൊല്ലപ്പെട്ടത്.

Related Topics

Share this story